വാഷിങ്ടണ്‍; അമേരിക്കയുടെ തലപ്പത്ത് ആരെത്തുമെന്നും ആര് വീഴും ആര് വാഴുമെന്ന ചോദ്യത്തിനുള്ള ഉത്തരം എത്രയും പെട്ടെന്ന് തന്നെ അറിയാനാകും. സാധാരണയായി മണിക്കൂറിനുള്ളിലോ അല്ലെങ്കില്‍ പിറ്റേദവസമോ അറിയാനാകും. എന്നാല്‍ ട്രംപും കമലാഹാരിസുമായിട്ടുള്ള പോരാട്ടം അതിശക്തമായതിനാല്‍ തന്നെ വോട്ടെടുപ്പിന്റെ അവസാന ദിനമായ ബുധനാഴ്ച്ചയോ അല്ലെങ്കില്‍ പിറ്റേ ദിവസമായ വ്യാഴാഴ്ച്ചയോ ആകാം ഫലം പുറത്ത് വിടുന്നത് .
അമേരിക്കയുടെ ചരിത്രത്തിലെ അറുപതാമത്തെ പ്രസിഡന്റാകും ഇനി സ്ഥാനമേല്‍ക്കുന്നത്. അത് കമലയോ ട്രംപോ ആണോ എന്നത് പെട്ടെന്ന് തന്നെ അറിയാം. 2025 ജനുവരി 20നാണ് പുതിയ പ്രസിഡന്റ് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുന്നത്. വിവധ സ്ഥലങ്ങളിലായി വോട്ടെടുപ്പകള്‍ നടന്നിരുന്നു. നാളെയാണ് വോട്ടെടുപ്പ് അവസാനിക്കുന്നത്.
നിങ്ങളുടെ വോട്ടിലൂടെ, നമ്മുടെ രാജ്യം നേരിടുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനും അമേരിക്കയെയും ലോകത്തെയും മുഴുവന്‍ മഹത്വത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും എനിക്ക് കഴിയുമെന്നായിരുന്നു ട്രംപ് തന്റെ വോട്ടഭ്യര്‍ത്ഥന സമയത്ത് ജനങ്ങളോട് വ്യക്തമാക്കിയത്. അതേസമയം, പരസ്പരം ചെളിവാരിയെറിയാതെ തന്റെ ജനങ്ങള്‍ക്കായി സാധ്യമായതെല്ലാം ചെയ്യുമെന്നായിരുന്നു കമലയുടെ വാക്കുകള്‍. ഫ്‌ലോറിഡ സര്‍വകലാശാലയുടെ ഇലക്ഷന്‍ ലാബ് പ്രകാരം ഇതിനോടകം 82 ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ വോട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വോട്ട് ഞായറാഴ്ച്ചയാണ് രേഖപ്പെടുത്തിയത്.