
തിരുവനന്തപുരം: സിവിൽ സർവീസ് വിദ്യാർത്ഥിനിയെ അപ്പാർട്ട്മെന്‍റിൽ കയറി ബലാത്സംഗം ചെയ്യ്ത കേസിലെ പ്രതി കാമുകൻ്റെ സുഹൃത്തെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. കൂപ്പർ ദീപു എന്ന് വിളിക്കുന്ന ദീപുവാണ് പ്രതി. പെൺകുട്ടിയെ അറിയാമെന്നും കാമുകനെ പറ്റിയുള്ള വിവരങ്ങൾ നൽകാമെന്ന് പറഞ്ഞാണ് അപ്പാർമെന്‍റിലേക്ക് ദീപു എത്തിയത്.രാത്രി 11 മണിയോടെ ദീപു പെൺകുട്ടി താമസിക്കുന്ന സ്ഥലത്ത് എത്തിയത്.
കൂടെയുണ്ടായിരുന്ന റൂംമേറ്റായ മറ്റൊരു പെൺകുട്ടി അപ്പാർട്ട്മെന്‍റിലുണ്ടായിരുന്നുവെന്നും നേരത്തെ ഉറങ്ങിയിരുന്നുവെന്ന് പരാതിക്കാരി മൊഴി നൽകി. ഈ സമയത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
പ്രതി തന്നെ ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചതായും ശേഷം ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. ശേഷം ഇതിന് പുറമേ പീഡനദൃശ്യങ്ങളും ദീപു മൊബൈലിൽ പകർത്തി. സംഭവം പുറത്ത് പറയുകയാണെങ്കിൽ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പരാതിയിൽ വ്യക്തമാക്കി. പ്രതി സംസ്ഥാനം വിട്ടിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രതിയെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.