‘ആഭ്യന്തര വകുപ്പും ഏറ്റെടുക്കും’, വനിത മന്ത്രിക്ക് മുന്നറിയിപ്പുമായി പവന്‍ കല്യാണ്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ ആഭ്യന്തര മന്ത്രിക്ക് മുന്നറിയിപ്പുമായി രംഗത്ത്. സഖ്യകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയുടെ ആഭ്യന്തരമന്ത്രിയായ അനിതയോടാണ് പവന്റെ മുന്നറിയിപ്പ്. ആഭ്യന്തര വകുപ്പ് മെച്ചപ്പെടുത്താത്തത് നിങ്ങളുടെ കഴിവ് കേടാണെന്നും ആ വകുപ്പും ഏറ്റെടുക്കാന്‍ താന്‍ നിര്‍ബന്ധിതനാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ അറിയിപ്പ്.

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലായിരുന്നു പവന്‍രെ ഈ പ്രതികരണം. ഒപ്പം യോഗി ആദിത്യനാഥെന്ന യുപി മുഖ്യമന്ത്രിയെ കണ്ടു പഠിക്കണമെന്നും അദ്ദേഹം ഉത്തര്‍പ്രദേശില്‍ നടപ്പാക്കിയതുപോലെ ക്രമസമാധാനം നടപ്പാക്കേണ്ടതുണ്ടെന്നും പവന്‍ കൂട്ടിച്ചേര്‍ത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments