World

‘കുറ്റം ഇന്ത്യക്ക്’. ലാഹോറിലെ വായു മലിനീകരണം ഉയരാന്‍ കാരണം ഇന്ത്യയെന്ന് പാക്കിസ്ഥാന്‍

ലാഹോര്‍: ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തി നഗരമായ ലാഹോറില്‍ വായു മലിനീകരണം മോശമാകുന്നതിന്‍രെ കാരണക്കാര്‍ ഇന്ത്യയെന്ന് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ പഞ്ചാബ് പ്രവിശ്യയിലെ മന്ത്രിമാരാണ് ഇന്ത്യയെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തിയത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മന്ത്രിമാര്‍ തിങ്കളാഴ്ച ഇവിടെ പുകമഞ്ഞ് രൂക്ഷമായതിന് കാരണമായി ആരോപിച്ചു.

തലസ്ഥാന നഗരത്തിലെ വായു ഗുണനിലവാര സൂചിക വാരാന്ത്യത്തില്‍ റെക്കോര്‍ഡ് ഇട്ടത് സാധാരണ വിഷയമായി കാണരുതെന്നും വിഷലിപ്തമായ ചാരനിറത്തിലുള്ള പുക പതിനായിരക്കണക്കിന് ആളുകളെ, പ്രധാനമായും കുട്ടികളും പ്രായമായവരും രോഗികളാക്കിയെന്നും ഇന്ത്യ ഈ പ്രശ്നത്തെ ഗൗരവമായി എടുക്കുന്നില്ലെന്നും പഞ്ചാബ് ഇന്‍ഫര്‍മേഷന്‍ മന്ത്രി അസ്മ ബൊഖാരി വ്യക്തമാക്കി. വിഷ കാറ്റിന്റെ ദിശ ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്കാണ് എത്തുന്നത്. ഡല്‍ഹി ഇന്ന് പുകമഞ്ഞിന്റെ തോതില്‍ ഒന്നാം സ്ഥാനത്താണ്, ലാഹോര്‍ രണ്ടാം സ്ഥാനത്താണ്.

ഡല്‍ഹിയുടെ വായു ഗുണനിലവാര സൂചിക ഏകദേശം 393 ആണ്, അതേസമയം ലാഹോറിന്റേത് 280 ന് അടുത്താണ്. അതേസമയം, അതിര്‍ത്തി കടന്നുള്ള മലിനീകരണം ഇന്ത്യയുമായി ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസിനോട് പ്രവിശ്യ അഭ്യര്‍ത്ഥിക്കാന്‍ പോകുകയാണെന്ന് നേരത്തെ പഞ്ചാബ് മുതിര്‍ന്ന മന്ത്രി മറിയം ഔറംഗസേബ് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഇതിനെ പറ്റി ചര്‍ച്ചകള്‍ നടന്നിരുന്നില്ല. വിഷപുക ഉയരുന്ന സാഹചര്യത്തില്‍ ലാഹോറിലെ ജനങ്ങള്‍ക്ക് കര്‍ക്കശമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *