
World
ഹെലികോപ്റ്റര്‍ അപകടം. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് ജനറലിന് ദാരുണാന്ത്യം
ഇറാന്‍: തീവ്രവാദികള്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് ജനറലും പൈലറ്റും കൊല്ലപ്പെട്ടു. സിസ്റ്റാന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ സിര്‍കാന്‍ നഗരത്തിലാണ് അപകടമുണ്ടായത്. ഗോലെസ്ഥാന്‍ പ്രവിശ്യയിലെ നിനെവേ ബ്രിഗേഡിന്റെ കമാന്‍ഡര്‍ ജനറല്‍ ഹമീദ് മസന്ദറാണിയും ഐആര്‍ജിസി ഗ്രൗണ്ട് ഫോഴ്സിന്റെ പൈലറ്റായ ഹമദ് ജന്ദഗിയുമാണ് മരണപ്പെട്ടത്.
സുന്നി മുസ്ലീം തീവ്രവാദികള്‍ പത്ത് പോലീസുകാരെ വധിച്ചതിനാല്‍ തന്നെ ഒക്ടോബര്‍ 26 മുതല്‍ ഇറാന്‍ സായുധ സേന മേഖലയില്‍ ഒരു ഓപ്പറേഷന്‍ ശക്തമാക്കിയിരുന്നു. മെയ് മാസത്തില്‍ ഇതുപോലെ ഒരു അപകടത്തിലാണ് മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടത്. പ്രസിഡന്റിനൊപ്പം അന്നത്തെ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയാനും മറ്റ് ആറ് പേരും അന്ന് കൊല്ലപ്പെട്ടിരുന്നു.