ശിവകാർത്തികേയൻ ചിത്രത്തിന് തിരിച്ചടി; ചിത്രം ഓൺലൈനിൽ ചോർന്നു; കളക്ഷനെ ബാധിക്കുമോയെന്ന് ആശങ്ക

രാജ്‌കുമാർ പെരിയസ്വാമി സംവിധാനം ചെയ്ത ശിവകാർത്തികേയൻ നായകനായ അമരൻ സിനിമയുടെ വിജയം പ്രതീക്ഷകൾക്കപ്പുറമാണ് . ചിത്രം ആഗോളതലത്തിൽ 100 കോടി ക്ലബ്ബിലെത്തി. എന്നാൽ ഇപ്പോൾ ചിത്രം ഓൺലൈനിൽ ചോർന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

തമിഴ്‍റോക്കേഴ്‍സ്, ടെലിഗ്രാം തുടങ്ങിയ സൈറ്റുകളില്‍ ചിത്രം ഹൈ ക്വാളിറ്റിയോടെ ലഭ്യമായിരിക്കുകയാണെന്നാണ് റിപ്പോർട്ട് .ജാഗരൺ ന്യൂസിന്റെ ഇംഗ്ലീഷ് ഓൺലൈൻ മാധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഈ റിപ്പോർട്ട് പുറത്തുവന്നതോടെ ശിവകാർത്തികേയന്റെ ആരാധകർ ആശങ്കയിൽ ആയിരിക്കുകയാണ്.

അതേസമയം , മേജർ മുകുന്ദിന്റെ ജീവിതകഥ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മേജർ മുകുന്ദ് ആയി ശിവ കാർത്തികേയൻ അത്യുഗ്രൻ പ്രകടനമാണ് നടത്തിയത്. പുഷ്-അപ്പ് ചെയ്തുകൊണ്ട് സ്‌ക്രീനിൽ എത്തുന്ന നിമിഷം മുതൽ സിനിമ തീരുന്നതുവരെ ഒരു നിമിഷം പോലും മടുപ്പിക്കാത്ത പ്രകടനമാണ് ശിവകാർത്തികേയൻ നടത്തിയത്.

പ്രണയവും നർമവും കുടുംബ സ്നേഹവുമെല്ലാം അദ്ദേഹം അനായാസമായി കൈകാര്യം ചെയ്തു. ആത്മവിശ്വാസമുള്ള ഒരു സൈനിക ഉദ്യോഗസ്ഥന്റെ ശരീരഭാഷയും ഡയലോഗ് ഡെലിവറിയും എല്ലാംകൂടി ശിവ കാർത്തികേയന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആയി അമരൻ അടയാളപ്പെടുത്തും. ഇന്ദു റബേക്ക വർഗീസ് ആയി സായി പല്ലവിയും ശിവയോട് കിടപിടിക്കുന്ന പ്രകടനമാണ് നടത്തിയത്.

മുകുന്ദിന് ഒരു ബിഗ് സല്യൂട്ട് നല്‍കിയാണ് കാണികള്‍ തിയേറ്ററില്‍ നിന്നും ഇറങ്ങുന്നത്. ഒരു റിയല്‍ ലൈഫ് സ്റ്റോറി എങ്ങനെ സിനിമയാക്കാന്‍ സാധിക്കും എന്ന പല ചോദ്യങ്ങളും സംശയങ്ങളുമുണ്ടാവാം, എന്നാല്‍ അതിനുള്ള കൃത്യമായ ഉത്തരമാണ് അമരന്‍ എന്ന സിനിമ എന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഓരോ സീനിലും രോമാഞ്ചം തോന്നുന്ന, ഭാരതത്തോടുള്ള സ്‌നേഹവും ആദരവും അനുഭവപ്പെടുന്നുവെന്നാണ് വിലയിരുത്തൽ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments