ഹൂസ്റ്റൺ : സ്വന്തം കുഞ്ഞിനെ സമൂഹ മാധ്യമങ്ങളിൽ വില്പനയ്ക്ക് വച്ച് 21 കാരി. ഫേസ്ബുക്കിലൂടെയാണ് കുഞ്ഞിനെ വിൽക്കാൻ യുവതി ശ്രമിച്ചത്. സംഭവത്തിൽ ഹൂസ്റ്റൺ നിവാസിയായ ജൂനിപ്പർ ബ്രൈസൺ അറസ്റ്റിലായി.
സെപ്തംബറിൽ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന ദമ്പതികളെ തേടുന്നതായി യുവതി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. കൂടാതെ കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന ദമ്പതികളെ അറിയുമോയെന്ന് ഒരു കുടുംബാംഗത്തോടും ചോദിച്ചിരുന്നു. ഇതേപ്പറ്റി വേറെ ഏഴ് പേരോടും യുവതി സംസാരിച്ചിരുന്നു. കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതായി ബന്ധുവായ വില്യംസ് അറിഞ്ഞതോടെയാണ് യുവതിയ്ക്ക് പൂട്ട് വീഴുന്നത്.