NationalPolitics

‘വെട്ടിലായി കേജ്‌രിവാള്‍’ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെ പറ്റിയുള്ള മാനനഷ്ടക്കേസില്‍ സമന്‍സ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ പറ്റി പരാമര്‍ശം നടത്തിയ കേസില്‍ കേജ്‌രിവാള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. പ്രധാനമന്ത്രി മോദിയുടെ ഗുജറാത്ത് സര്‍വ്വകലാശാലയിലെ അക്കാദമിക് യോഗ്യത പരിശോധിക്കണമെന്ന് പലതവണ കേജ്‌രിവാള്‍ പലയിടത്തും പരസ്യമായി പറഞ്ഞിരുന്നു. ഇതിനെതിരെ ഗുജറാത്ത് സര്‍വ്വകലാശാല നേരിട്ട് മാനനഷ്ടക്കേസ് നല്‍കിയിരുന്നു.

സര്‍വ്വകലാശാലയുടെ പ്രശസ്തി കളങ്കപ്പെടുമെന്നും അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ ശക്തമായ നടപടി വേണമെന്നും സര്‍വ്വകലാശാല കേസ് നല്‍കിയിരുന്നു. പിന്നാലെ കേജ്‌രിവാള്‍ വിവരാവകാശ കമ്മീഷനെ സമീപിച്ചു. അത് മൂലം, ഡല്‍ഹി സര്‍വകലാശാലയോടും ഗുജറാത്ത് സര്‍വ്വകലാശാലയോടും പ്രധാനമന്ത്രി മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ അത് പുറത്ത് വിടാനുള്ള ഉത്തരവ് ഗുജറാത്ത് കോടതി തടഞ്ഞു.

ഹര്‍ജി നല്‍കിയെങ്കിലും അത് തള്ളുകയും കേജ്‌രിവാളിനെതിരെ ക്രിമിനല്‍ കേസില്‍ സമന്‍സ് പുറപ്പെടുവിക്കുകയും ചെയ്തു. ഈ നടപടി റദ്ദാക്കണമെന്നാവിശ്യപ്പെട്ട് കേജ് രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയാണ് ഇപ്പോള്‍ ജസ്റ്റിസുമാരായ ഹൃഷികേശ് റോയിയും എസ്വിഎന്‍ ഭട്ടിയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *