CrimeNews

ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയ കേസിൽ 13 എൻഡിഎഫുകാരെ വെറുതെവിട്ടു

കണ്ണൂർ ആർഎസ്എസ് ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖും ഹിന്ദു ഐക്യവേദി ജില്ല കൺവീനറുമായിരുന്ന അശ്വിനികുമാറിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ മാത്രം കുറ്റക്കാരനെന്ന് കോടതിവിധി. പ്രതികളായിരുന്ന 13 എൻഡിഎഫ് പ്രവർത്തകരെ കോടതി വെറുതെവിട്ടു. തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയാണ് ഇന്ന് വിധി പറഞ്ഞത്.

കേസിലുൾപ്പെട്ട 14 പേരിൽ മൂന്നാം പ്രതി എംവി മർഷൂക്ക് മാത്രമാണ് കുറ്റക്കാരൻ എന്നാണ് കോടതി വിധിച്ചത്. ഇയാൾക്കുള്ള ശിക്ഷ നവംബർ 14-ന് കോടതി പ്രസ്താവിക്കും. അതേസമയം വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

2005 മാർച്ച് 10-നാണ് ഇരിട്ടി സ്വദേശിയായ അശ്വിനി കുമാറിനെ മുഖം മൂടി ധരിച്ചെത്തിയ ആറംഗ സംഘം കൊലപ്പെടുത്തിയത്. ഇരിട്ടിയിലേക്ക് സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു. ജീപ്പിൽ പിന്തുടർന്നെത്തി ബസ് തടഞ്ഞ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് അശ്വിനി കുമാറിനെ വെട്ടിയും കുത്തിയും കൊന്നത്. കേസിൽ 2009-ലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *