World

ഇന്‍സ്റ്റ താരമായ ‘അണ്ണാന്’ ന്യൂയോര്‍ക്കില്‍ ദയാവധം

ന്യൂയോര്‍ക്ക്; ദയാവധം മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും നല്‍കുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റില്ലാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍ പല നടപടിക്രമങ്ങളും നോക്കി ദയാവധം നല്‍കുന്നത്. ഇന്ത്യയെ അപേക്ഷിച്ച് വിദേശത്താണ് കൂടുതലും ദയാവധങ്ങള്‍ നടത്തപ്പെട്ടിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ ഒരു ദയാവധം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്നിരുന്നു. അത് ഏറെ പ്രത്യേകതയുള്ളതായിരുന്നു. കാരണം, ഒരു അരുമ മൃഗത്തിനാണ് അത് നല്‍കിയത്. ഒരു കുട്ടി അണ്ണാനാണ് ദയാവധത്തിലൂടെ കൊല്ലപ്പെട്ടത്. ഇന്‍സ്റ്റയില്‍ വലിയ താരവുമായിരുന്നു പീനട്ട് എന്ന അണ്ണാന്‍. അവന്‍രെ കുസൃതികളും മറ്റും കാണാന്‍ കാഴ്ച്ചക്കാര്‍ ഏറെയായിരുന്നു.

ഇന്‍സ്റ്റാഗ്രാമില്‍ 537,000 ഫോളോവേഴ്‌സ് ഈ കള്ളക്കറുമ്പനായ കുട്ടിഅണ്ണാന് ഉണ്ടായിരുന്നു. മാര്‍ക്ക് ലോംഗോ എന്ന വ്യക്തിയാണ് അവന്‍രെ ഉടമ. ഒരിക്കല്‍ കാറിടിച്ച് മരണപ്പെട്ട അമ്മയുടെ അടുത്ത് നിന്ന് മാറാതെ നിന്ന അണ്ണാന്‍ കുഞ്ഞിനെ മാര്‍ക്ക് എടുത്തു. അവന് വാലിന്റെ ഒരു ഭാഗവും നഷ്ട്‌പ്പെട്ടിരുന്നു. ക്ഷീണിതനായ അവന് ഭക്ഷണം നല്‍കി അവനെ അരുമയാക്കി മാര്‍ക്ക് മാറ്റി. പീനട്ട് എന്ന് അവന് പേരിട്ടു. പീനട്ടിന്‍രെ കുസൃതികളും ഭക്ഷണം കഴിക്കുന്ന ശൈലിയും കുഞ്ഞടുപ്പുകള്‍ ധരിച്ചെത്തുന്ന അവന്റെ രീതികളുമെല്ലാം ആരാധകരെ പെട്ടെന്ന് ആകര്‍ഷിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷമായി പീനട്ട് ലോംഗോയ്‌ക്കെല്ലാമായിരുന്നു.

ചെമുങ് കൗണ്ടി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്തും ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ കണ്‍സര്‍ വേഷനും നിയമവിരുദ്ധമായിട്ടാണ് ലോംഗോ ഇതിനെ കൈവച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുകയും വീണ്ടെടുക്കാന്‍ നപടി തുടങ്ങുകയും ചെയ്തു. വീട്ടില്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ സംഘാംഗമായ ഒരാളെ അണ്ണാന്‍ കടിച്ചിരുന്നു. അതിനാല്‍ അണ്ണാന് പേവിഷബാധയുണ്ടെന്ന് സംശയിക്കുകയും റാബിസ് പരിശോധനയ്ക്കായി ദയാവധം നടത്തുകയുമായിരുന്നു. പീനട്ടിനൊപ്പം ലോംഗിന്റെ മറ്റൊരു അരുമയായ റാക്കൂണിനെയും അധികൃതര്‍ ദയാവധം ചെയ്തു.

വലിയ ദുഖത്തിലാണ് ഇപ്പോള്‍ അവന്‍രെ ആരാധകരും പ്രിയപ്പെട്ട ഉടമയും. ഏഴ് വര്‍ഷം അവനോടൊപ്പം താമസിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ താരമായി. എന്നാല്‍ ഒരു കൂട്ടം ആളുകളുടെ സ്വാര്‍ത്ഥത നിമിത്തം എനിക്കെല്ലാമായ എന്റെ പ്രിയപ്പെട്ടതിനെ എന്നില്‍ നിന്ന് അകറ്റി. (ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ കണ്‍സര്‍വേഷന്‍) നിങ്ങളുടെ പ്രവര്‍ത്തിക്ക് നിങ്ങള്‍ക്ക് നരകത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ടെന്നാണ് ദയാവധത്തില്‍ ദുഖത്തിലായ ലോംഗോ തന്റെ സാമൂഹ്യ മാധ്യമത്തില്‍ ഇങ്ങനെ കുറിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *