സംസ്ഥാന വരുമാനത്തിന്റെ സിംഹഭാഗവും സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനാണ് ഉപയോഗിക്കുന്നതെന്ന സർക്കാർ വാദം തെറ്റ്. ബിഎ പ്രകാശിനെ പോലെയുള്ള സാമ്പത്തിക വിദഗ്ധർ സാമ്പത്തിക തകർച്ചക്ക് കാരണം സർക്കാർ ജീവനക്കാരുടെ അഞ്ച് വർഷം കൂടുമ്പോഴുള്ള ശമ്പള പരിഷ്‌കരണം ആണ് എന്ന തരത്തിലുള്ള വാദമുഖങ്ങളാണ് ഉയർത്തുന്നത്.
ഈ വാദമുഖങ്ങൾ ശരിയാണോ, ഇതിന്റെ വാസ്തവം എന്ത് എന്ന് പരിശോധിക്കുകയാണ് മലയാളം മീഡിയ ലൈവ്. 2023 – 24 ൽ 27754.62 കോടിയാണ് സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ ചെലവായതെന്ന് കെ.എൻ. ബാലഗോപാൽ നിയമസഭയിൽ മറുപടി നൽകിയിരുന്നു.
2023 – 24 ൽ സർക്കാരിന്റെ പുതുക്കിയ റവന്യു വരുമാനം 1,26,837.66 കോടിയാണ്. ഈ കണക്കുകൾ പ്രകാരം റവന്യു വരുമാനത്തിന്റെ 21.88 ശതമാനം മാത്രമാണ് സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ ചെലവായത് എന്ന് വ്യക്തം.
പത്ത് വർഷം കൂടുമ്പോൾ ശമ്പള പരിഷ്കരണം മതി എന്നാണ് ചീഫ് സെക്രട്ടറിയുടേയും കെ.എം എബ്രഹാമിൻ്റെയും പക്ഷം. ഇതിനോട് കെ എൻ ബാലഗോപാലും യോജിക്കുന്നു എന്നാണ് സൂചന. പന്ത്രണ്ടാം ശമ്പള പരിഷ്കരണം 2024 ജൂലൈ 1 പ്രാബല്യത്തിൽ ലഭിക്കേണ്ടതാണ്. എന്നാൽ ശമ്പള പരിഷ്കരണ കമ്മീഷനെ പോലും നിയമിക്കാതെ ഒളിച്ചു കളിക്കുകയാണ് സർക്കാർ.
സാമ്പത്തിക വർഷം | സർക്കാർ ജീവനക്കാരുടെ ശമ്പളം |
2016-17 | 19336.40 |
2017-18 | 22113.97 |
2018-19 | 21846.08 |
2019-20 | 22091.19 |
2020-21 | 19671.29 |
2021-22 | 31616.82 |
2022-23 | 26785.37 |
2023-24 | 27754.62 |
Hi…
[…] സർക്കാർ ജീവനക്കാരുടെ ശമ്പളം: സംസ്ഥാന… […]
[…] സർക്കാർ ജീവനക്കാരുടെ ശമ്പളം: സംസ്ഥാന… […]
[…] സർക്കാർ ജീവനക്കാരുടെ ശമ്പളം: സംസ്ഥാന… […]