World

സയണിസ്റ്റ് ഭരണകുടത്തിനും അമേരിക്കയ്ക്കും തിരിച്ചടി നിശ്ചയമെന്ന് ഇറാന്‍

ടെഹ്റാന്‍: ഇസ്രായേലും സഖ്യകക്ഷിയായ അമേരിക്കയും നടത്തുന്ന ആക്രമണങ്ങള്‍ക്ക് പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ശനിയാഴ്ച വ്യക്തമാക്കി. അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് തീര്‍ച്ചയായും ശക്തമായ പ്രതികരണം ലഭിക്കും. ശത്രുക്കളായ യുഎസ്എയും സയണിസ്റ്റ് ഭരണകൂടവും അറിയണം. ഖമേനി വിദ്യാര്‍ത്ഥികളോട് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

യെമനിലെ ഹുതി വിമതര്‍, ലെബനനിലെ ഹിസ്ബുള്ള പ്രസ്ഥാനം, പലസ്തീന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസ് എന്നിവ ഉള്‍പ്പെടുന്ന ടെഹ്റാന്‍ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളുടെ സഖ്യത്തെയും അദ്ദേഹം പരാമര്‍ശിച്ചു. ഇറാന്‍ സൈന്യത്തിന്റെ കാര്യത്തി ലായാലും ആയുധത്തിന്റെ കാര്യത്തിലായാലും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കാര്യത്തിലായാലും ഇറാനെ സജ്ജരാക്കാന്‍ ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് ഖമേനി പറഞ്ഞു. മുന്‍പും പ്രത്യാക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഇറാന്‍ നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *