ന്യൂഡല്‍ഹി: അവശ്യ മരുന്നുകളുടെ വില അന്‍പത് ശതമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് കോണ്‍ഗ്രസ്. സാധാരണയായി ഉപയോഗിക്കുന്ന എട്ട് മരുന്നുകളുടെ വിലയാണ് 50 ശതമാനം വര്‍ധിപ്പിച്ചത്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ പ്രധാനമന്ത്രി മോദിക്ക് കത്ത് അയച്ചു. ആസ്ത്മ, ക്ഷയം, ബൈപോളാര്‍ ഡിസോര്‍ഡര്‍, ഗ്ലോക്കോമ തുടങ്ങിയ രോഗാവസ്ഥകള്‍ക്കുള്ള സുപ്രധാന മരുന്നുകളുടെ വിലയാണ് വര്‍ധിപ്പിക്കുന്നത്.
ഇത് ദശലക്ഷക്കണക്കിന് പൗരന്മാര്‍ക്ക് അത്യാവശ്യമായതാണ്. പല രോഗികളും അവരുടെ കുടുംബങ്ങളും ആവശ്യമായ ചികിത്സകള്‍ ലഭ്യമാക്കുന്നതില്‍ സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്നു. മരുന്നുകളുടെ വിലയിലെ പെട്ടെന്നുള്ള വര്‍ധന ഈ വ്യക്തികള്‍ക്ക് വലിയ ഭാരമാകും.
ഈ വിലക്കയറ്റം ആവശ്യമായി വന്ന അസാധാരണ സാഹചര്യങ്ങളെക്കുറിച്ച് കൂടുതല്‍ വിശദമായ വിശദീകരണം നല്‍കാന്‍ ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് അദ്ദേഹം കത്തില്‍ വ്യക്തമാക്കിയത്. ജനങ്ങള്‍ക്കൊപ്പമാണ് എന്നും കോണ്‍ഗ്രസ് നില്‍ക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.