ടോക്കിയോ: ജപ്പാനില്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് ഇക്കഴിഞ്ഞ മാസത്തിലായിരുന്നു. നവംബര്‍ തുടങ്ങിയിട്ടും ചൂടിന് മാറ്റമില്ലാ. എന്നാല്‍ വെന്തുരുകുന്ന സമയമാണ് കടന്നുപോയതെന്നാണ് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സിയുടെ (ജെഎംഎ) ഡാറ്റ വ്യക്തമാക്കുന്നത്. 1898ന് ശേഷം ജപ്പാന്‍ റെക്കോര്‍ഡ് ബ്രേക്കിംഗ് താപനില രേഖപ്പെടുത്തിയത് ഒക്ടോബറിലാണ്.
വെള്ളിയാഴ്ച പുറത്തുവിട്ട ജെഎംഎ ഡാറ്റ പ്രകാരം ജപ്പാനിലുടനീളമുള്ള പ്രതിമാസ ശരാശരി താപനില ഒക്ടോബറിലെ സാധാരണ താപനിലയെക്കാള്‍ 2.21 ഡിഗ്രി സെല്‍ഷ്യസ് കുറവായിരുന്നു. പ്രാദേശികമായി, വടക്കന്‍ ജപ്പാനിലെ താപനില ശരാശരി 1.9 ഡിഗ്രി കൂടുതലാണ്, അതേസമയം കിഴക്കന്‍, പടിഞ്ഞാറന്‍ ജപ്പാനില്‍ താപനില 2.6 ഡിഗ്രി വര്‍ദ്ധിച്ചതായി ദേശീയ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ക്യോട്ടോ, നാഗാനോ, സെന്‍ട്രല്‍ ടോക്കിയോ തുടങ്ങിയ നഗരങ്ങളില്‍ ഗണ്യമായ താപനില വര്‍ദ്ധനവ് അനുഭവപ്പെട്ടു, ഒക്ടോബറില്‍ ശരാശരി യഥാക്രമം 3.2 ഡിഗ്രി, 3.1 ഡിഗ്രി, 2.6 ഡിഗ്രി വര്‍ദ്ധിച്ചു. ഒക്ടോബറിനെ കടത്തിവെട്ടും നവംബര്‍ എന്നാണ് ജെഎംഎ പ്രവചനമെങ്കിലും അവസാന പകുതിയോടെ മഞ്ഞ് എത്തുന്നത് ആശ്വാസമായേക്കാമെന്നാണ് കരുതുന്നത്.