ജയ്പൂര്‍: രാജസ്ഥാന്റെ മുന്‍ മുഖ്യമന്ത്രി ആയിരുന്ന അശോക് ഗെലോട്ടിന്റെ കാലത്ത് നടപ്പിലാക്കിയ പല പദ്ധതികളും ബിജെപി അധികാരത്തില്‍ എത്തിയതോടെ വേണ്ടെന്ന് വയ്ക്കുകയും മറ്റ് ചില സുപ്രധാന പദ്ധതികളുടെ പേര് പോലും മാറ്റിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് മുന്‍ മന്ത്രി ഇപ്പോള്‍ അറിയിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ നടപടികളെയും നയങ്ങളെയും തുരങ്കം വയ്ക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളാണിത്. ഇവ കാണുമ്പോള്‍ നിരാശയുണ്ട്.
ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ ഗെഹ്ലോട്ട് ആരോപിച്ചു. ബിജെപിയുടെ ഈ മാറ്റം പെതാുജനങ്ങള്ക്ക് കടുത്ത എതിര്‍പ്പിന് കാരണമായി. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളിലൂടെ രാജ്യത്തിനാകെ മാതൃകയാണ്.
രാജ്യ വ്യാപകമായി സമാനമായ പരിപാടികള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാനും പരിഗണിക്കാനും ഗെലോട്ട് പ്രധാനമന്ത്രി മോദിയോട് അഭ്യര്‍ത്ഥിച്ചു.ഒപ്പം മോദിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതിയെ വമിര്‍ശിച്ചു. ഒപ്പം 2014ലെയും 2019ലെയും ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.