വാഷിങ്ങ്ടണ്‍; അമേരിക്കയില്‍ വാഷിങ്ടണില്‍ വളരെ വ്യത്യസ്തമായ ബോട്ട് നിര്‍മ്മിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടിയിരിക്കു കയാണ് 46 കാരനായ ഗാരി ക്രിസ്റ്റെന്‍സന്‍. ബോട്ടിന്‍രെ നിര്‍മ്മാണം മുതല്‍ അതിന്‍രെ ഓട്ട പരീക്ഷണം വരെ ഗാരി നടത്തി. മത്തങ്ങിലാണ് വളരെ കൗതുകവും അത്ഭുതവുമായ തരത്തില്‍ ഇദ്ദേഹം ബോട്ട് നിര്‍മ്മിച്ചത്. അതിനായി ഏറെ വര്‍ഷത്തെ പ്രയത്‌നവും ഹാരിക്ക് പിന്തുണയായിട്ടുണ്ട്.
മത്തങ്ങയില്‍ ബോട്ട് നിര്‍മ്മിക്കാമോ എന്ന ചോദ്യത്തിന് സാധാരണ മത്തങ്ങയ ല്ലെന്നതാണ് ഉത്തരം. ഭീമാകാരമായ മത്തങ്ങയാണ്. ഒറിഗോണിലെ ഹാപ്പി വാലിയില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ ഗാരി തന്റെ കൃഷി സ്ഥലത്ത് 2011 മുതല്‍ ഭീമാകാര മായ മത്തങ്ങകള്‍ വളര്‍ത്തിയിരുന്നു. തന്റെ പരീക്ഷണ ബോട്ടിന് ‘പങ്കി ലോഫ്സ്റ്റര്‍’ എന്നാണ് അദ്ദേഹം പേരിട്ടിരിക്കുന്നത്.
പങ്കി ലോഫ്റ്റര്‍ പണിയാനായി ജൂലൈ 14-ന് മത്തങ്ങ പരാഗണം നടത്തുകയും നടത്തി ഒക്ടോബര്‍ 4-ന് അത് വിളവെടുക്കുകയും ചെയ്തു. പിന്നീട് മത്തങ്ങ തുരന്ന് ബോട്ട് നിര്‍മ്മിക്കാന്‍ തുടങ്ങി. ഒക്ടോബര്‍ 12 മുതല്‍ 13 വരെ 26 മണിക്കൂര്‍ കൊണ്ട് 46 കാരനായ അദ്ദേഹം തന്റെ കൈകൊണ്ടാണ് ബോട്ട് കൊത്തിയെടുത്തത്. ഏറെ കാലമായി മത്തങ്ങയില്‍ ബോട്ട് നിര്‍മ്മിക്കാന്‍ ആഗ്രഹിച്ചി രുന്നുവെന്നും ഈ മത്തങ്ങ അതിനായി തന്നെയാണ് വളര്‍ത്തിയതെന്നും ഗാരി പറഞ്ഞു.
പിന്നീട് 1,224 പൗണ്ട് ഭാരമുള്ള മത്തങ്ങയ്ക്ക് ബോട്ടായപ്പോള്‍ ഇതിന് 429.26 സെന്റിമീറ്റര്‍ (169 ഇഞ്ച്) ചുറ്റളവും 555.2 കിലോഗ്രാം (1,214 പൗണ്ട്) ഭാരവുമുണ്ടായി. ഒരു വലിയ പിയാനോയുടെ വലുപ്പവും ഭാരവുമെന്നാണ് ഗാരി വിശേഷിപ്പിച്ചത്. കോളംബിയ നദിയാണ് മത്തങ്ങ ബോട്ട് തുഴയാന്‍ തിരഞ്ഞെടുത്തത്. വാഷിംഗ്ടണിലെ നോര്‍ത്ത് ബോണവില്ലില്‍ നിന്ന് ആരംഭിച്ച്, വാഷിംഗ്ട ണിലെ വാന്‍കൂവറിലേക്കായിരുന്നു മത്തങ്ങ ബോട്ടില്‍ ഗാരി യാത്ര ചെയ്തത്. 73.50 കിലോമീറ്റര്‍ (45.67 മൈല്‍) ‘പങ്കി ലോഫ്സ്റ്റ റില്‍ യാത്ര നടത്തിയ ഗാരി അത് റെക്കോഡ് ചെയ്യുകയും പിന്നീട് ഗിന്നസ് റെക്കോഡിന് അയക്കുകയുമായിരുന്നു. എന്തായാലും തന്‍രെ പരീക്ഷണ വിജയിച്ചതില്‍ അതീവ സന്തോഷവാനാണ് ഹാരി.