
ഐപിഎൽ 2025 സീസണിലേക്കുള്ള ഫ്രാഞ്ചെസികളുടെ നിലനിർത്തൽ പട്ടിക പുറത്തുവിട്ടു. ചെന്നൈ സൂപ്പർ കിംഗ്സ് മാനേജ്മെൻറ് 5 പ്ലെയേർസിനെയാണ് (സിഎസ്കെ) തങ്ങളുടെ നിലനിർത്തൽ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഈ വാർത്ത ഏറ്റവുമധികം സന്തോഷം നൽകുന്നത് ധോണി ഫാൻസിനാണ്.
അതേ.. സിഎസ്കെ അവരുടെ ഐക്കോണിക് ക്യാപ്റ്റനായ എംഎസ് ധോണിയെ മറ്റൊരു സീസണിലേക്കു കൂടി നിലനിർത്തി. രാജ്യാന്തര മത്സരങ്ങളിൽ നിന്നെല്ലാം പിന്മാറിയ മഹേന്ദ്ര സിംഗ് ധോണി ഐപിഎല്ലിൽ മാത്രമാണ് നിലവിൽ കളിക്കുന്നത്. ധോണി ചെന്നൈക്കൊപ്പം ഉണ്ടാകുമോ എന്ന ഗംഭീര ചർച്ചയും മെഗാ ലേലത്തിന് മുന്നോടിയായി സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. എല്ലാത്തിനുമുള്ള ഉത്തരമാണ് സി എസ് കെ പുറത്തുവിട്ട നിലനിർത്തൽ പട്ടിക.
ധോണിക്കൊപ്പം, റുതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ, മതീശ പതിരണ, ശിവം ദുബെ തുടങ്ങിയ പ്രധാന കളിക്കാരെയും സി എസ് കെ നിലനിർത്തി. സിഎസ്കെയുടെ നിലനിർത്തിയ പട്ടികയിൽ ഒന്നാമത് ഐപിഎല്ലിലെ ഏറ്റവും മികച്ച യുവ ഓപ്പണർമാരിൽ ഒരാളും ചെന്നൈയുടെ ക്യാപ്റ്റനുമായ റുതുരാജ് ഗെയ്ക്വാദാണ്, 18 കോടി രൂപയ്ക്ക് ആണ് അദ്ദേഹത്തെ ടീം നിലനിർത്തിയത്.
സിഎസ്കെ യുടെ സമീപകാല വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച രവീന്ദ്ര ജഡേജയും അദ്ദേഹത്തോടൊപ്പം ചേരുന്നു. 18 കോടി ആണ് ജഡേജക്ക് സി എസ് കെ നൽകിയത്. ശ്രീലങ്കയുടെ യുവ പേസർ മതീശ പതിരണയും 13 കോടിക്ക് മാനേജ്മെൻ്റ് നിലനിർത്തി.
12 കോടിയുമായി ശിവം ദുബെയാണ് നിലനിർത്തൽ പട്ടികയിലെ മറ്റൊരു പ്രധാന താരം. സിഎസ്കെയ്ക്കായി ബൗണ്ടറികൾ ക്ലിയർ ചെയ്യാനും ഗെയിമുകൾ ഫിനിഷ് ചെയ്യാനും കഴിവുള്ള ദുബെ കഴിഞ്ഞ സീസണിൽ അസാധ്യ ഫോമിൽ ആയിരുന്നു.
ലോകമെമ്ബാടുമുള്ള ആരാധകരെ ആവേശം കൊള്ളിക്കുന്നത് എംഎസ് ധോണി തുടരുന്നത് ആകും. 4 കോടിക്ക് ആണ് ധോണിയെ ടീം നിലനിർത്തിയത്.