
Politics
കെ.പി.സി.സിക്ക് 77 സെക്രട്ടറിമാര്‍; കോണ്‍ഗ്രസ് ജംബോ കമ്മിറ്റി തുടരും
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഇനി ജംബോ കമ്മിറ്റികള്‍ ഇല്ലെന്നായിരുന്നു കോഴിക്കോട് നടത്തിയ ചിന്തന്‍ ശിബിരത്തിന് ശേഷം കെ.പി.സി.സിയുടെ നിലപാട്. എന്നാല്‍, അതിനെ കാറ്റില്‍ പറത്തി വീണ്ടും ജംബോ കമ്മിറ്റിയുമായി തന്നെ മുന്നോട്ടുപോകാനാണ് കെ.പി.സി.സി തീരുമാനം.
മുല്ലപ്പള്ളിയുടെ കാലത്തെ 77 സെക്രട്ടറിമാരെയും തുടരാന്‍ അനുവദിച്ചിരിക്കുകയാണ് ഇപ്പോള്‍. നിലവിലെ 22 ജനറല്‍ സെക്രട്ടറിമാര്‍ക്ക് പുറമേയാണ് ഇത്രയും വലിയ സെക്രട്ടറി പട്ടിക.


