CinemaNews

ഇല്യാന ഡിക്രൂസിന് 38 ന്റെ ചെറുപ്പം

ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമ ലോകത്ത് ശ്രദ്ധ നേടിയ നടിയാണ് ഇല്യാന ഡിക്രൂസ്. 1986 നവംബർ ഒന്നിന് മുംബൈയിലാണ് ഇല്യാനയുടെ ജനനം. 2006 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ദേവദാസിലൂടെയാണ് താരം ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്. അരങ്ങേറ്റ ചിത്രം തന്നെ വമ്പൻ ഹിറ്റായതോടെ തെന്നിന്ത്യയിലും ബോളിവുഡിലും ബോക്സോഫീസ് വിജയങ്ങൾ നേടിയ ചിത്രത്തിൽ ഇല്യാന നായികയായി.

തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി ചിത്രങ്ങളിലും നടി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അടുത്തിടെ ഇല്യാന അമ്മയായതും പ്രണയവും വിവാഹവുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. വിവാഹിതയാവാതെ ഒരു കുഞ്ഞിനെ ഗർഭം ധരിച്ചു എന്നതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ നടിയാണ് ഇല്യാന ഡിക്രൂസ്.

മൈക്കല്‍ ഡോളനെയാണ് ഇല്യാന വിവാഹം ചെയ്തത്. എന്നാല്‍ ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താരം വെളിപ്പെടുത്തിയിട്ടില്ല. മൈക്കലിനൊപ്പമുള്ള ഒരു ഡേറ്റ് നൈറ്റിന്റെ ചിത്രം മാത്രമാണ് പുറത്തുവിട്ടത്. മൈക്കല്‍ നടി കത്രീന കൈഫിന്റെ സഹോദരനാണെന്നും അഭ്യൂഹങ്ങളുണ്ട്. കൂടാതെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇല്യാന തനിക്ക് കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം പങ്കുവച്ചത്. ‘കോവ ഫീനിക്‌സ് ഡോളന്‍’ എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്.

Leave a Reply

Your email address will not be published. Required fields are marked *