CinemaNews

ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് പട്ടികയിൽ ആടുജീവിതത്തിലെ ‘പെരിയോനേ’

ലോക പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരങ്ങൾക്കായുള്ള (HMMA) നാമനിർദേശ പട്ടികയിൽ ഇടംപിടിച്ച് ആടുജീവിതത്തിലെ “പെരിയോനേ” എന്ന ഗാനം. എ.ആർ.റഹ്മാനും റഫീഖ് അഹമ്മദും ചേർന്ന് രചിച്ചിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് ജിതിൻ രാജ് ആണ്. ഫീച്ചർ ഫിലിം വിഭാ​ഗത്തിലാണ് ‘പെരിയോനേ’ മത്സരിക്കുന്നത്.

ആടുജീവിതത്തിനുപുറമേ ഫീച്ചർ ഫിലിം ​ഗാന വിഭാ​ഗത്തിലെ മറ്റുചിത്രങ്ങൾ ചാലഞ്ചേഴ്സ്, എമിലിയ പേരെസ്, ബെറ്റർമാൻ, ട്വിസ്റ്റേഴ്സ്, ദ ഐഡിയ ഓഫ് യു, ദ സിക്സ് ട്രിപ്പിൾ എയ്റ്റ്, ബ്ലിറ്റ്സ് എന്നിവയാണ്. ഇതിൽ എമിലിയ പേരെസിലെ രണ്ട് ​ഗാനങ്ങൾക്ക് നാമനിർദേശം ലഭിച്ചിട്ടുണ്ട്. ഈ മാസം 20-ന് ഹോളിവുഡിലെ അവലോണിലാണ് പുരസ്കാര വിതരണ ചടങ്ങ് നടക്കുക. സെലീന ​ഗോമസ്, ഡ്വൈയ്ൻ ജോൺസൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി, ബ്ലെസി തിരക്കഥയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ സിനിമയുടെ ചർച്ച നോവലിറങ്ങിയ 2008 മുതൽക്കേ തുടങ്ങിയതാണ്. പൃഥ്വിരാജ് ആണ് നജീബ് എന്ന പ്രവാസിയുടെ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് കെ. യു. മോഹനനും, ശബ്ദമിശ്രണവും നിർവഹിക്കുന്നത് റസൂൽ പൂക്കുട്ടി ആണ്.

Leave a Reply

Your email address will not be published. Required fields are marked *