ഇറാന്‍: ഇസ്രായേലുമായി വെടി നിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പുതിയ ഹിസ്ബുള്ള മേധാവി നൈം ഖാസിം. എന്നാല്‍ അത് ഭയന്നിട്ടല്ലായെന്നും ഇസ്രായേലിന്റെ ഏത് ആക്രമണങ്ങളെയും തങ്ങള്‍ക്ക് ചെറുക്കാന്‍ പറ്റുമെന്നും ഹിസ്ബുള്ള മേധാവി വ്യക്തമാക്കി.
ഇസ്രായേലിന്റെ സുരക്ഷാ കാബിനറ്റ് യോഗം ചേര്‍ന്ന് ഒരു വെടിനിര്‍ത്തല്‍ കരാറിനെ പറ്റി ചര്‍ച്ച നടത്തുന്നതിനിടെയാണ് നൈം ഖാസിമിന്റെ ഈ പ്രസ്താവന. എന്നാല്‍ ഇസ്രായേല്‍ കിഴക്കന്‍ ലെബനന്‍ നഗരമായ ബാല്‍ബെക്കിനെ ആക്രമിക്കുകയും മറ്റൊരു മുതിര്‍ന്ന ഹിസ്ബുള്ള കമാന്‍ഡറെ വധിക്കുകയും ചെയ്തുവെന്ന് പ്രസ്താവനയില്‍ അറിയിച്ചു.
വരാനിരിക്കുന്ന ദിവസങ്ങളില്‍ ചിലപ്പോള്‍ വെടിനിര്‍ത്തലിനെ സംബന്ധിച്ച് ഒരു ശുഭാപ്തി വിശ്വാസം ഉണ്ടെന്ന് ലെബനന്‍ പ്രധാന മന്ത്രി നജീബ് മിക്കാറ്റി പറഞ്ഞു. ആക്രമണം അവസാനിപ്പിക്കണമെന്ന് ഇസ്രായേലികള്‍ തീരുമാനിച്ചാല്‍, ഞങ്ങള്‍ അംഗീകരി ക്കുന്നു. എന്നാല്‍ അതില്‍ അവര്‍ ഞങ്ങളുടെ വ്യവസ്ഥകള്‍ അംഗീകരിക്കണമെന്നും എന്നാല്‍ വിശ്വസനീയമാകുന്ന വിധത്തില്‍ ഉള്ള ഒരു നിര്‍ദേശവും ഹിസ്ബുള്ളയ്ക്ക് ലഭിച്ചിട്ടില്ലെന്നും ഖാസിം തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.