ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക കരാറുകള്‍ ഒപ്പ് വെച്ചതോടെ ഇരു രാജ്യങ്ങളും തങ്ങളുടെ സൈന്യത്തെ പൂര്‍ണ്ണമായും പിന്‍വലിച്ചു. കിഴക്കന്‍ ലഡാക്കിലെ ഡെംചോക്കിലെയും ദെപ്‌സാങ് സമതലങ്ങളില്‍ നിന്നാണ് ഇന്ത്യയും ചൈനയും പൂര്‍ണ്ണമായും പിന്‍വാങ്ങിയത്.
ദീപാവലി ദിനമായതിനാല്‍ പരസ്പരം മധുരപലഹാരങ്ങള്‍ കൈമാറി ബൈ പറഞ്ഞാണ് സൈന്യം പിന്‍വാങ്ങിയത്. ഈ സ്ഥലങ്ങ ളില്‍ പട്രോളിംഗ് ഉടന്‍ ആരംഭിക്കാനിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. വേര്‍പിരിയലിനു ശേഷമുള്ള പരിശോധന പുരോഗമിക്കുകയാണെന്നും ഗ്രൗണ്ട് കമാന്‍ഡര്‍മാര്‍ തമ്മില്‍ പട്രോളിംഗ് രീതികള്‍ തീരുമാനിക്കുമെന്നും സൈനിക വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. നാല് വര്‍ഷത്തെ തര്‍ക്കമാണ് സൈനികരുടെ പിന്‍വാങ്ങലിലൂടെ അവസാനിക്കുന്നത്.