കണ്ണൂരിൽ എഡിഎം ആയിരുന്ന നവീൻബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ദിവ്യയും തെറ്റിധരിപ്പിക്കരിപ്പെട്ടു എന്ന് പ്രചരണം. അതായത്, കണ്ണൂർ ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസിക്ക് അപേക്ഷ നൽകിയ പ്രശാന്തൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന പിപി ദിവ്യയേ തെറ്റിദ്ധരിപ്പിച്ചു എന്നാണ് അറിയുന്നത്.
എൻഒസി ലഭിക്കാൻ വൈകുന്നത് എഡിഎം പണം ആവശ്യപ്പെട്ടത് കാരണമെന്ന് പറയുകയായിരുന്നു. ഇതുപ്രകാരം ദിവ്യയിൽ നിന്ന് പണം വാങ്ങി പ്രശാന്തൻ കൈക്കലാക്കിയതായിരിക്കും എന്ന ന്യായീകരണം ആണ് ചില പാർട്ടി നേതാക്കൾ അണികളോട് പറയുന്നത്.
അങ്ങനെ എങ്കിൽ, വിവാദ യാത്ര അയപ്പിലൂടെ പണം പോയ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കിട്ടിയ അവസരത്തിന് നവീൻ ബാബുവിനോട് തൻ്റെ പണം പോയ കലിപ്പ് തീർക്കുകയായിരുന്നു, ഇത്തരമൊരു ന്യായീകരണം അംഗീകരിക്കുന്നത് കൊണ്ടാണ് അഴിമതിക്കെതിരെയാണ് ദിവ്യ എന്ന കവചം തീർത്ത് കണ്ണൂരിലെ പാർട്ടി സംരക്ഷിക്കുന്നത്. കൂടാതെ, പാർട്ടിക്കാരെ കൊണ്ട് തന്നെ കബളിപ്പിക്കപ്പെട്ട ദിവ്യ കടുത്ത ദേഷ്യത്തിൽ ആണെന്നും, തനിക്കെതിരെ പാർട്ടി നടപടി ഉണ്ടായാൽ പലതും പുറത്ത് പറയുമെന്ന ഭീഷണി ഉയർത്തിയത് കൊണ്ടാണ് നേതാക്കൾ മൗനം പാലിക്കുന്നതും സംരക്ഷിക്കുന്നതും.
മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത് മുതൽ പിപി ദിവ്യയെ മാധ്യമങ്ങളിൽ നിന്ന് അകറ്റിയാണ് പോലീസ് ഇന്ന് സംരക്ഷിച്ചത്. കീഴടങ്ങാൻ ഇറങ്ങിയ ദിവ്യയെ കസ്റ്റഡിയിൽ എടുത്തത് മുതൽ പോലീസ് വളരെ ആസൂത്രിമായാണ് ദിവ്യയെ മാധ്യമങ്ങളിൽ നിന്ന് അകറ്റിയത്.
അപ്പോഴും പൊതുമധ്യത്തിൽ ഉയരുന്ന വലിയ ചോദ്യമാണ് കണ്ണൂർ ചെങ്ങളായിലെ പെട്രോൾ പമ്പ് ആരുടേതാണ് എന്ന്. പമ്പിന് അപേക്ഷിച്ച പ്രശാന്തിന് ആരാണ് കൈക്കൂലി നൽകാൻ ഒരു ലക്ഷം രൂപ നൽകിയത് എന്നും. ഈ പമ്പിൻ്റെ വിഷയത്തിൽ ഇത്ര വൈകാരികമായും സജീവമായും ഇടപെടാൻ ദിവ്യയെ പ്രേരിപ്പിച്ചത് എന്നും. മാധ്യമങ്ങൾക്ക് മുന്നിൽ പമ്പിനെ കുറിച്ചുള്ള ചോദ്യം ദിവ്യക്ക് ഏൽക്കാതിരിക്കാനാണ് പോലീസ് സംരക്ഷണ കവചം ഒരുക്കുന്നത്. ആ മറുപടിയിൽ ചിലപ്പോൾ കണ്ണൂരിലെ ഉന്നതന്മാരുടെ ഇടപാടുകൾ പുറത്ത് വരുമെന്ന ഭയം സർക്കാരിന് ഉണ്ടാകും.
അതേസമയം, പി പി ദിവ്യയ്ക്ക് എതിരെ രൂക്ഷമായ വിമര്‍ശനം ആയിരുന്നു മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ തലശ്ശേരി കോടതി ഉന്നയിച്ചത്. പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചാല്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടിയാണ് തലശ്ശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
ഹര്‍ജിക്കാരിയുടെ പ്രവൃത്തി മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. വഴിയെ പോകുമ്പോള്‍ യാത്രയയപ്പ് ചടങ്ങ് കണ്ട് താന്‍ കയറിയതാണെന്ന് ചടങ്ങില്‍ ദിവ്യ പറഞ്ഞിരുന്നു. ഈ ഭാഗം ഒഴിവാക്കിക്കൊണ്ടുള്ള പ്രസംഗത്തിന്റെ ഭാഗമായിരുന്നു പ്രതിഭാഗം ഹാജരാക്കിയതെന്ന് കോടതി വിലയിരുത്തി. താന്‍ പൊതുപ്രവര്‍ത്തകയാണ്, രാഷ്ട്രീയ നേതാവാണ്, നിരവധി കിലോമീറ്ററുകള്‍ യാത്ര ചെയ്ത് പൊതുപ്രവര്‍ത്തനം നടത്തുന്ന ആളാണ്, കുടുംബമുണ്ട് തുടങ്ങിയ വാദങ്ങള്‍ പിപി ദിവ്യ ഉന്നയിച്ചെങ്കിലും ഇതൊന്നും മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള കാരണമായി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ദിവ്യയെ സംരക്ഷിക്കുന്ന സർക്കാരിനും പോലീസിനുമെതിരെ പ്രതിപക്ഷ നേതാവ് രംഗത്ത് വന്നു. പി.പി ദിവ്യയെ കസ്റ്റഡിയില്‍ എടുത്തെന്നാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്. അപ്പോള്‍ ഇത്രയും ദിവസം പ്രതി എവിടെയായിരുന്നുവെന്ന് പൊലീസിന് അറിയാമായിരുന്നു. കീഴടങ്ങിയ പ്രതിയെ എന്തിനാണ് കസ്റ്റഡിയില്‍ എടുത്തെന്ന് പൊലീസ് പറയുന്നത്. അവര്‍ പാര്‍ട്ടി ഗ്രാമത്തിലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസിന്റെ നിര്‍ദ്ദേശ പ്രകാരം സി.പി.എമ്മാണ് പി.പി ദിവ്യയെ ഒളിപ്പിച്ചതെന്നു വി.ഡി. സതീശൻ ആരോപിച്ചു.