കണ്ണൂർ : പരസ്യവിചാരണ ചെയ്തിൽ മനം നൊന്ത് എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവം. പിപി ദിവ്യയ്ക്ക് കുരുക്ക് മുറുകുന്നു. കേസിൽ കസ്റ്റഡിയിലെടുത്ത പി പി ദ്യവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. കണ്ണൂര്‍ ജില്ലാ വനിതാ ജയിലേക്ക് മാറ്റും. നാളെ തലശേരി സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും.
കണ്ണപുരത്തുനിന്ന് കസ്റ്റഡിയിലെടുത്ത ദിവ്യയെ പൊലീസ്, ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസില്‍ ചോദ്യംചെയ്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം തളിപ്പറമ്പില്‍ മജിസ്ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കി. മജിസ്ട്രേട്ടിന്റെ വസതിക്കുമുന്നിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പൊലീസും പ്രവര്‍ത്തകരുമായി സംഘര്‍ഷം ഉണ്ടായി.
കീഴടങ്ങുകയാണെന്ന് ദിവ്യയ്ക്കും കസ്റ്റഡിയില്‍ എടുക്കുന്നുവെന്ന് പൊലീസിനും വാദിക്കാന്‍ വഴിയൊരുക്കി എന്നാണ് ആക്ഷേപം. എന്നാല്‍ പൊലീസിന് വീഴ്ചയില്ലെന്നും, പി.പി.ദിവ്യ നിരന്തരം നിരീക്ഷണത്തിലായിരുന്നുവെന്നും കമ്മിഷണര്‍ അജിത്ത്കുമാര്‍ അവകാശപ്പെട്ടു. എ.ഡി.എം. ആത്മഹത്യ ചെയ്ത് പതിനഞ്ചാംനാളാണ് പൊലീസ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്.
അതേസമയം മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതില്‍ സന്തോഷമുണ്ടെന്ന് നവീന്റെ കുടുംബം വ്യക്തമാക്കി. പ്രതിക്ക് കടുത്ത ശിക്ഷ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.