കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്ക് മുൻകൂർ ജാമ്യമില്ല. ഒറ്റമിനിറ്റിൽ വിധിപറഞ്ഞ് കോടതി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി നിസാർ അഹമ്മദാണ് വിധി പറഞ്ഞത്. വിധിയിൽ ജാമ്യം നിഷേധിച്ചാൽ ഉടൻ അറസ്റ്റ് ഉണ്ടായേക്കുമെന്നായിരുന്നു നേരത്തെ നൽകിയ സൂചന. എന്നാൽ പോലീസ് ഇതുവരെ നടപടി കൈക്കൊണ്ടിട്ടില്ല .
പോലീസിന്റെ നടപടി വൈകുന്നതിൽ അതൃപ്തിയുണ്ടെന്ന് എഡിഎം നവീൻ ബാബുന്റെ ഭാര്യ മഞ്ചുഷ പ്രതികരിച്ചു. പരിപാടി ഒരുക്കിയതിൽ കളക്ടർ വ്യക്തമായി നടപടി എടുക്കേണ്ട ആളായിരുന്നു എന്നതാണ് എഡിഎമ്മിന്റെ ഭാര്യയുടെ പ്രതികരണം. നവീൻ ബാബുവിന്റെ മരണത്തിന് ശേഷം ആദ്യമായാണ് മാധ്യമങ്ങളോട് നവീൻ ബാബുവിന്റെ ഭാര്യ പ്രതികരിച്ചത്. ദിവ്യയ്ക്ക് പരമാവധി ശിക്ഷ വാങ്ങി നൽകണം എന്നാണ് അവരുടെ പ്രതികരണം.
അതേ സമയം അന്വേഷണവുമായി പ്രതികരിക്കുമെന്നും നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് തങ്ങൾ കേസിൽ മുന്നോട്ട് പോകുന്നതെന്നും പിപി ദിവ്യയുടെ അഭിഭാഷകൻ പ്രതികരിച്ചു.