ബെയ്‌റൂട്ട്; ബെയ്‌റൂട്ട് ആക്രമണത്തില്‍ ഇസ്രായേല്‍ വധിച്ച ഹിസ്ബുള്ളയുടെ എക്കാലത്തെയും മികച്ച നേതാവായിരുന്ന ഹസന്‍ നസ്‌റല്ലയ്ക്ക് പകരക്കാരനായി നൈം ഖാസിമിനെ തിരഞ്ഞെടുത്തു.ലബനീസ് സായുധ ഗ്രൂപ്പായ ഹിസ്ബുള്ള തന്നെയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയത്.
സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുന്നതിനുള്ള എല്ലാ നിയമങ്ങളും പാലിക്കപ്പെട്ടാണ് 71 കാരനായ ഖാസിമിനെ ഷൂറ കൗണ്‍സില്‍ തിരഞ്ഞെടുത്തത്. സെപ്തംബര്‍ 27 ന് നസ്‌റല്ല കൊല്ലപ്പെട്ടിരുന്നു. ഹസന്‍രെ മരണം ഹിസ്ബുള്ളയ്ക്ക് താങ്ങാ നാകാത്ത ആഘാതമായിരുന്നു. തുടര്‍ന്ന് അടുത്ത പിന്‍ഗാമിയായി കണക്കാക്കപ്പെട്ടിരുന്ന ഹിസ്സ്ബുള്ളയുടെ മുതിര്‍ന്ന നേതാവായ ഹാഷിം സഫീദ്ദീനെയും കഴിഞ്ഞ ആഴ്ച്ച ഇസ്രായേല്‍ വധിച്ചിരുന്നു.