രാജ്‌കുമാർ പെരിയസാമി സംവിധാനത്തിൽ ശിവകാർത്തികേയൻ ആദ്യമായി സൈനിക വേഷത്തിലെത്തുന്ന ചിത്രമാണ് അമരൻ. ചിത്രം ദീപാവലി ദിനത്തിൽ തീയറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. ചിത്രത്തിൽ ശിവകാർത്തികേയന്റെ നായികാ കഥാപാത്രത്തെയാണ് സായിപല്ലവി ചെയ്യുന്നത്. എന്നാൽ, സായിപല്ലവി അഭിനയിച്ച ചിത്രം ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വനം ചെയ്തുകൊണ്ട് #BoycottSaiPallavi എന്നൊരു ഹാഷ് ടാഗോടെ എക്‌സിൽ ട്രെൻഡിംഗ് ആവുകയാണ്.
നേരത്തെ തെലുങ്ക് ചിത്രമായ വിരാടപര്‍വ്വവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ സായ് പല്ലവി ഇന്ത്യൻ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമർശം ഏറെ വൻ വിവാദമായിരുന്നു. ആ വീഡിയോ ഷെയർ ചെയ്തുകൊണ്ടാണ് സായി പല്ലവിക്കെതിരെ ഇപ്പോൾ പ്രതിഷേധമുയരുന്നത്.
ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ജനങ്ങളെ ഭീകരരായാണ് കാണുന്നത്. മാത്രമല്ല, പാക് ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നുമായിരുന്നു അഭിമുഖത്തിൽ സായ് പല്ലവി പറഞ്ഞത്. ഏതുതരത്തിലുള്ള അക്രമവും തന്നെ സംബന്ധിച്ച് ശരിയായി തോന്നുന്നില്ലെന്നും അതിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ലെന്നും അവർ പറഞ്ഞു. നക്സലുകളേക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടിയിലാണ് സായിയുടെ പ്രതികരണം. ഇതാണിപ്പോൾ സൈബർ ലോകത്തിൽ സായിപല്ലവിയ്ക്ക് നേരെ ഉയരുന്ന പ്രതിഷേധം.
അതേസമയം, സായിപ്പല്ലവിയെ പിന്തുണച്ചുകൊണ്ട് നിരവധിപേർ രംഗത്ത് വന്നു. നടിയുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കാത്തവരാണ് വിമർശങ്ങളുമായി വരുന്നത്. അവർ ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള പാകിസ്താന്റെ കാഴ്ചപ്പാടിനെക്കുറിച്ചാണ് പറയുന്നത് . അതാണ് ചിലർ വളച്ചൊടിക്കുക്കുന്നതെന്നാണ് ഭൂരിഭാഗം ആളുകളും വീഡിയോയ്ക്ക് താഴെ പ്രതികരിച്ചിരിക്കുന്നത്. മുൻപ് ഇ വീഡിയോ വിവാദമായതിനെ തുടർന്ന് പല്ലവി തന്റെ സമൂഹമാധ്യമത്തിലൂടെ വിശദീകരണം നൽകിയിരുന്നു. ദീപാവലി റിലീസായി എത്തുന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളില്‍ ആണ് സായ് പല്ലവി ഇപ്പോള്‍. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് അമരന്‍.