ഇറാന്‍; ഗസ്സയിലും ലെബനനിലും ടെഹ്റാന്‍ അനുകൂലികളായ തീവ്രവാദികളോട് ഇസ്രായേല്‍ യുദ്ധം ചെയ്യുന്നത് തുടരുകയാണ്. എന്നാല്‍ ശക്തമായ അനന്തരഫലങ്ങള്‍ ഇസ്രായേലിനെ തേടിയെത്തുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സിന്റെ ഉന്നത കമാന്‍ഡര്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രായേല്‍ ആക്രമണം പെരുപ്പിക്കുകയോ ചെറുതായി കാണുകയോ പാടില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.സയണിസ്റ്റ് ഭരണകൂടത്തിന്റെ ആക്രമണത്തിന് ഇറാന്‍ ഉചിതമായ മറുപടി നല്‍കും.
ശക്തമായ ആ മറുപടി ഇസ്രായേലിന് താങ്ങാനാവാത്തതുമാകാം. യുദ്ധം ചെയ്യുന്നതിനോട് ഞങ്ങള്‍ക്ക് താല്‍പര്യമില്ല. എന്നാല്‍ ഞങ്ങളുടെ രാജ്യത്തെയും അതിന്റെ അവകാശങ്ങളെയും സംരംക്ഷിക്കാന്‍ ഞങ്ങള്‍ നിലകൊള്ളുമെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ വ്യക്തമാക്കിയിരുന്നു. അതേ സമയം, ഇസ്രായേല്‍ ബന്ദികളാക്കിയ ഹമാസ് അഭയാര്‍ത്ഥികളെ മോചി പ്പിക്കാന്‍ വിവിധ തലങ്ങളില്‍ നിന്ന് നെതന്യാഹുവിന് സമ്മര്‍ദമുണ്ട്. എന്നാല്‍ തീരുമാനം ഇസ്രായേല്‍ വ്യക്തമാക്കിയിട്ടില്ല.