തിരുപ്പതിയില്‍ ക്ഷേത്രത്തിന് ബോംബ് ഭീഷണി

ന്യൂഡല്‍ഹി: തിരുപ്പതിയിലെ ഇസ്‌കോണ്‍ ക്ഷേത്രത്തിന് ബോംബ് ഭീഷണി. ഐഎസ് ഭീകരര്‍ ക്ഷേത്രം ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് ഇമെയില്‍ സന്ദേശം അയച്ചത്. മെയില്‍ ലഭിച്ചയുടന്‍ തന്നെ ക്ഷേത്ര അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. ലോക്കല്‍ പോലീസും ബോംബ് സ്‌ക്വാഡും പോലീസ് നായയും ക്ഷേത്രത്തില്‍ പരിശോധന നടത്തിയിരുന്നു.

എന്നാല്‍ സ്‌ഫോടക വസ്തുക്കളോ മറ്റ് സംശയകരമായ ഒന്നും തന്നെ ക്ഷേത്രത്തില്‍ നിന്ന് കണ്ടെത്താനായില്ല. വ്യാജ ഭീഷണി യായിരിക്കാം ലഭിച്ചതെന്നും അന്വേഷണം ശക്തമാക്കുമെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ തിരുപ്പതിക്ക് ലഭിക്കുന്ന നാലാമത്തെ വ്യാജ മെയിലാണിത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments