ബംഗ്ലാദേശ്; നാടുകടത്തപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കൊട്ടാരം മ്യൂസിയമാക്കി മാറ്റാന്‍ തീരുമാനിച്ച് ബംഗ്ലാദേശ്. പ്രധാനമന്ത്രിയെ പുറത്താക്കിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ ബഹുമാനിച്ചാണ് മ്യൂസിയമാക്കാന്‍ തീരുമാനിച്ചി രിക്കുന്നത്. മനുഷ്യവകാശ ലംഘനകളും നിയമ വിരുദ്ധ കൊലപാതകങ്ങളും ഷെയ്ഖ് ഹസീനയുടെ കാലത്ത് ഉണ്ടായിരുന്ന തിനാല്‍ സ്വച്ഛാധിപതിയായ ഹസീനയെ നാടുകടത്തുകയായിരുന്നു. ഹസീനയ്‌ക്കെതിരെ ഈ മാസം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു കോടതി.
15 വര്‍ഷക്കാലം ബംഗ്ലാദേശിന്‍രെ പ്രധാനമന്ത്രിയായിരുന്നു ഹസീന. ഷെയ്ഖ് ഹസീനയുടെ കൊട്ടാരത്തില്‍ വീണുപോയ ഭരണകൂടത്തെ അപലപിക്കുന്ന ചുവരെഴുത്തുകളാല്‍ അലങ്കരിച്ചിരിക്കുന്നുമെന്ന് മുഹമ്മദ് യൂനസ് വ്യക്തമാക്കി. ഹസീനയുടെ നാടുകത്തലിന് ശേഷം ജനങ്ങള്‍ കൊട്ടാരം കൊള്ളയടിച്ചിരുന്നു. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് കുപ്രസിദ്ധമായ ‘ഹൗസ് ഓഫ് മിറേഴ്‌സ്’ അയ്‌നാഗര്‍ തടങ്കല്‍ കേന്ദ്രത്തിന്റെ ഒരു പകര്‍പ്പ് മ്യൂസിയത്തില്‍ ഉള്‍പ്പെടുത്തും. ഡിസംബറോടെ മ്യൂസിയ ത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് യൂനസ് വ്യക്തമാക്കി. നാടുകടത്തപ്പെട്ട ഹസീന ഇന്ത്യയിലേയ്ക്കാണ് എത്തിയത്. പിന്നീട് ഇവര്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.