ജറുസലേം; ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയ പ്രസംഗം ഹമാസ് ആക്രമണത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ തടസപ്പെടുത്തി. ഒക്ടോബര്‍ ഏഴിന്റെ അനുസ്മരണ ചടങ്ങിനിടെ പ്രസംഗത്തിനെത്തിയപ്പോഴായിരുന്നു ആക്രമണത്തില്‍ ഇരയായവരുടെ ബന്ധുക്കള്‍ അലറിവിളിച്ചത്. ചടങ്ങില്‍ ജനങ്ങള്‍ പ്രസംഗം തടസപ്പെടുത്തുമ്പോള്‍ അക്ഷമനായി നിശബ്ദനായി പ്രസംഗവേദിയില്‍ നില്‍ക്കുകയായിരുന്നു.
ഗാസയില്‍ ഇപ്പോഴും തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിനുള്ള കരാറില്‍ ഏര്‍പ്പെടാന്‍ നെതന്യാഹുവിന്റെ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ട്. അതിനായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള ഇസ്രായേലി ചാര മേധാവി ഡേവിഡ് ബാര്‍ണിയ ഇന്ന് ദോഹയിലേക്ക് പോകും. 97 പേരാണ് ഇപ്പോഴും ഗാസയില്‍ തടവിലുള്ളത്. മോചിപ്പിക്കാന്‍ അനുവദിക്കുന്ന കരാറിന് സിന്‍വാര്‍ ഒരു പ്രധാന തടസ്സമായിരുന്നുവെന്ന് ഇസ്രായേലും യുഎസ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു, അവരില്‍ 34 പേര്‍ മരണപ്പെട്ടുവെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കിയിരുന്നു.