ആരോഗ്യകരമായ ഭക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. അന്നും ഇന്നും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ് നെയ്യ്. നെയ്യുടെ ആരോഗ്യ ഗുണങ്ങള്‍ പറഞ്ഞറിയിക്കാനാവാത്തതാണ്. മധുര പലഹാരങ്ങളിലും കറികള്‍ക്കും എന്തിന് ചോറിന്‍രെ കൂടെ പോലും നെയ്യ് കഴിക്കാം. ഇന്ത്യക്കാരുടെ ഭക്ഷണത്തില്‍ നെയ്യ് ഒഴിച്ച് കൂടാനാവാത്തതാണ്. അത് വീട്ടിലുണ്ടാക്കുന്നതാണെങ്കില്‍ അത്രയും ഉത്തമം. ആയൂര്‍വേദത്തില്‍ പോലും നെയ്യ് വളരെ ഉത്തമമാണെന്ന് വിശേഷിപ്പിക്കുന്നു.
ബ്യൂട്ടിറിക് ആസിഡ് ലഭിക്കാനുള്ള നല്ലൊരു വഴിയാണ് നെയ്യ്. വന്‍കുടല്‍ കോശങ്ങളുടെ ഇഷ്ടപ്പെട്ട ഊര്‍ജ്ജ സ്രോതസ്സാണ് ബ്യൂട്ടിറിക് ആസിഡ്. കുടലിന് ഗുണം ചെയ്യുന്ന ബാക്ടീരിയകള്‍ നെയ്യിലുണ്ട്. ശരീരം ഭാരം കൂട്ടാനും കുറയ്ക്കാനും നെയ്യ് ഉപയോഗിക്കാം. ഒമേഗ ഫാറ്റി ആസിഡുകള്‍ നെയ്യിലുണ്ട്. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും നെയ്യുടെ പങ്ക് വലുതാണ്. കൊഴുപ്പ് ലയിക്കുന്ന ജീവകങ്ങളായ ഡി, കെ, ഇ, എ എന്നിവ നെയ്യില്‍ ധാരാളമായി അടങ്ങിയിരിക്കുന്നത് നമ്മുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. ഭക്ഷണത്തില്‍ നിന്ന് കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ശരീരത്തെ ആഗിരണം ചെയ്യാന്‍ ഇത് സഹായിക്കുന്നു.
നെയ്യിലെ ആരോഗ്യകരമായ പൂരിത കൊഴുപ്പുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ഇത് തലച്ചോറിലെ കോശങ്ങളുടെയും ടിഷ്യൂകളുടെയും നാശത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. രാവിലെ വെറുംവയറ്റില്‍ നെയ്യ് കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി മികച്ചതാക്കുന്നു. നെയ്യിന്റെ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മത്തെ മൃദുലമുള്ളതും തിളക്കമുള്ളതുമാക്കുന്നു. പ്രകൃതിദത്തമായ ഒരു മോയ്സ്ച്ചറൈസറാണ് നെയ്യ്. ചര്‍മ്മത്തിലെ പിഗ്മെന്റേഷനും വീക്കവും കുറയ്ക്കുകയും പ്രായമാകുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുകയും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യുന്നു. മുടിക്ക് കരുത്ത് പകരാനും വളരാനും നെയ്യ് സഹായിക്കുന്നു.