CrimeNational

കാണ്‍പൂരില്‍ ജിം ട്രെയിനര്‍ യുവതിയെ കൊലപ്പെടുത്തി

ഉത്തര്‍പ്രദേശ്: വിവാഹിതയായ കാമുകിയുടെ ശല്യം സഹിക്കാനാകാതെ ജിം ട്രെയിനര്‍ യുവതിയെ കൊന്ന് കുഴിച്ച് മൂടി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലായിരുന്നു ഈ സംഭവമുണ്ടായത്. ഭാര്യയെ കാണാനില്ലെന്ന് കാട്ടി 32കാരിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് 4 മാസത്തെ അന്വേഷണത്തിനൊടുവിലാണ് ജില്ലാ മജിസ്‌ട്രേറ്റിന്റെ ബംഗ്ലാവിന് സമീപം കുഴിച്ചിട്ട നിലയില്‍ . ഏക്ത ഗുപ്ത എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

പ്രതിയായ വിമല്‍ സോണിയെ പോലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 24 നാണ് യുവതിയെ കാണാതായത്. ജിമ്മിലെ പരിചയമാണ് വിമലും യുവതിയും പ്രണയത്തിലാകാന്‍ കാരണമായത്. യുവതി വിവാഹിതയായിരുന്നു. എന്നാല്‍ വിമലിന്‍രെ വിവാഹം നിശ്ചയിച്ചതോടെ യുവതി വളരെ അസ്വസ്ഥതയാവുകയും ഇരുവരും തമ്മില്‍ വഴക്കുകള്‍ പതിവാകുകയും ചെയ്തു.

കുറ്റ കൃത്യം നടന്ന ദിവസം ജിമ്മിലെത്തിയ യുവതിയും ട്രെയിനറും വീണ്ടും വഴക്കായി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ വിമല്‍ യുവതിയെ അടിക്കുകയും ഇവര്‍ ബോധരഹിതയാവുകയും ചെയ്തു. പിന്നീട് യുവതിയെ കൊലപ്പെടുത്തുകയും വിവിഐപി ഏരിയയില്‍ അവരുടെ ശരീരം മറവു ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *