ലെബനന്‍: കോസ്റ്റല്‍ സിറ്റിക്ക് സമീപം ഇസ്രായേല്‍ ആക്രമണത്തില്‍ എട്ട് പേര്‍ മരണപ്പെട്ടു. ഇസ്രായേല്‍-ഹിസ്ബുല്ല യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം സിഡോണില്‍ നടക്കുന്ന ആദ്യ ആക്രമണമാണിത്. തെക്കന്‍ നഗരമായ സിഡോണിനടുത്താണ് ആക്രമണം ഉണ്ടായത്. 25 പേരോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സിഡോണിലെ ജനസംഖ്യാ കൂടുതലുള്ള പ്രദേശത്താണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ ഒരു കുട്ടിയുമുണ്ട്. മൂന്ന് നിലകളുള്ള പാര്‍പ്പിട സമുച്ചയത്തിന് നെരെയായിരുന്നു ആക്രമണം. ഇതിനാല്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് തകര്‍ന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ചുറ്റുമുള്ള കടകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്്.