വാഷിംഗ്ടണ്‍: തിരഞ്ഞെടുപ്പിന് മുന്നോടിയായി അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി അമേരിക്ക. രാജ്യത്ത് താമസമാക്കിയ ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരെ ഇതിനോടകം നാടുകടത്തുകയും ചെയ്തു. ഇന്ത്യന്‍ സര്‍ക്കാരുമായി സഹകരിച്ചാണ് ഇത് ചെയ്തതെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 22 നാണ് ചാര്‍ട്ടേയ്ഡ് വിമാനത്തില്‍ അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് അയച്ചത്.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) യുഎസ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നത് തുടരുക യാണെന്നും നിയമവിരുദ്ധമായി പ്രവേശിക്കുകയും നിയമാനുസൃതമായ പാതകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് കടുത്ത പ്രത്യാഘാതങ്ങള്‍ നല്‍കുമെന്നും പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയില്‍ മാത്രമല്ല, മറ്റ് പല രാജ്യത്തുള്ള ആളുകലെയും ഇപ്രകാരം തിരിച്ച അയക്കുകയാണ് അമേരിക്ക.
കുടിയേറ്റം കുറയ്ക്കുന്നതിനും സുരക്ഷിതവും നിയമാനുസൃതവുമായ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇത്തരം നടപടി സ്വീകരിക്കുന്നതെന്നാണ് അമേരിക്ക പ്രസ്താവന ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം, കൊളംബിയ, ഇക്വഡോര്‍, പെറു, ഈജിപ്ത്, മൗറിറ്റാനിയ, സെനഗല്‍, ഉസ്‌ബെക്കിസ്ഥാന്‍, ചൈന, ഇന്ത്യ എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികളെ സ്വരാജ്യങ്ങളിലേയ്ക്ക് അമേരിക്ക നാടുകടത്തിയിരുന്നു.