
മോസ്‌കോ: ഭൂഗര്‍ഭ തുരങ്കത്തിലൂടെ ആറോളം റഷ്യന്‍ കുറ്റവാളികള്‍ രക്ഷപ്പെട്ടു. പടിഞ്ഞാറന്‍ ലിപെറ്റ്‌സ്‌ക് മേഖലയിലെ ജയിലില്‍ നിന്നാണ് കുറ്റവാളികള്‍ രക്ഷപ്പെട്ടത്. ജയില്‍ അധികൃതരുടെ പതിവു പരിശോധനയ്ക്കിടെയാണ് കുറ്റവാളികള്‍ രക്ഷപ്പെട്ടുവെന്ന കാര്യം അറിയുന്നത്. മധ്യേഷ്യയില്‍ നിന്നുള്ള കുറ്റവാളികളാണ് രക്ഷപ്പെട്ടത്.
ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ലിപെറ്റ്‌സ്‌ക് മേഖല മോസ്‌കോയില്‍ നിന്ന് ഏകദേശം 300 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ലോകത്ത് ഏറ്റവുമധികം തടവുകാരുള്ള രാജ്യങ്ങളിലൊന്നാണ് റഷ്യ.
റഷ്യ കുറ്റവാളികളെ യുക്രെയ്നിലേക്ക് യുദ്ധത്തിന് അയക്കുമായിരുന്നു. ഇക്കാരണത്താല്‍ തന്നെ തടവുകാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരുന്നു. മുന്‍പും പല തവണ ഇത്തരം രക്ഷപ്പെടലുകള്‍ പ്രതികള്‍ ചെയ്തിട്ടുണ്ടെങ്കിലും അവരെല്ലാം പെട്ടെന്ന് തന്നെ പിടിയിലായിട്ടുണ്ട്.