മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം ഇരട്ടിയിലധികം വർദ്ധിപ്പിച്ചു: കണക്കുകൾ വെളിപ്പെടുത്തി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി എന്ന സ്ഥിരം പല്ലവികൾക്കിടയിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം വർദ്ധിപ്പിച്ചത് ഇരട്ടിയിലധികം. 2016-17 ൽ 1.71 കോടിയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം. 2022- 23 ൽ ഇവരുടെ ശമ്പളം 3.44 കോടിയായി വർദ്ധിച്ചുവെന്ന് നിയമസഭയിൽ കെ.എൻ ബാലഗോപാൽ വെളിപ്പെടുത്തി.

ശമ്പളം ഇരട്ടിയിലധികം വർധിപ്പിച്ചുവെന്ന് കണക്കുകളിൽ നിന്ന് വ്യക്തം. ഇവരുടെ ശമ്പളം വീണ്ടും വർധിപ്പിക്കാനുള്ള നടപടികൾ പൂർത്തിയായി കഴിഞ്ഞു. വീണ്ടും ശമ്പളം കുത്തനെ ഉയരും .ശമ്പളത്തേക്കാൾ കൂടുതലാണ് മുഖ്യമന്ത്രിയുടെയുടെയും മന്ത്രിമാരുടെയും യാത്രപ്പടി. വിദേശ രാജ്യങ്ങളിൽ ചികിൽസ നടത്താനും ഇവർക്ക് ഖജനാവിൽ നിന്ന് പണം ലഭിക്കും. കുടുംബാഗങ്ങൾക്കും ചികിൽസ ഫ്രീ ആണ്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം : സാമ്പത്തിക വർഷം, ശമ്പളം ( കോടിയിൽ) എന്നീ ക്രമത്തിൽ –

2016-17 – 1.71

2017- 18 – 1.51

2018-19 – 2.37

2019- 20 – 2.75

2020- 21 – 1.97

2021- 22 – 2.98

2022 – 23 – 3.44

2023- 24 – 3.31 ( എ ജി യുടെ പ്രാരംഭ കണക്ക്)

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments