Crime

മദ്യപാനം ചോദ്യം ചെയ്തു ; ഭര്‍ത്താവ് ഭാര്യയെ ടെറസില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി

ഗുരുഗ്രാം: വീടിന്റെ ടെറസില്‍ നിന്ന് ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്തിയ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 22നാണ് സ്ത്രീ മരണപ്പെട്ടത്. ധരം സിംഗ് എന്ന ധര്‍മ്മു ആണ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ ബൈക്ക് മെക്കാനിക്കാണ്. ഇയാളുടെ ഭാര്യ ഗീതയാണ് മരണപ്പെട്ടത്.

ഗീതയുടെ പിതാവ് മകളുടെ മരണത്തില്‍ സംശയിച്ച് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ധര്‍മ്മു സ്ഥിരമായ മദ്യപാനവും മയക്കുമരുന്നും ഉപയോഗിക്കുന്ന വ്യക്തിയായിരുന്നു. ഇതിനെ സംബന്ധിച്ച് പലപ്പോഴും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്യുമായിരുന്നു. ഭര്‍ത്താവ് നിരന്തരം ഭാര്യയെ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു.

സംഭവ ദിവസവും പതിവുപോലെ ഇവര്‍ തമ്മില്‍ വഴക്കിടുകയും ഭാര്യയെ മര്‍ദിച്ച ശേഷം ടെറസില്‍ നിന്ന് താഴെയ്ക്ക് തള്ളിയിടുകയുമായിരുന്നു. പിന്നീട് ഭാര്യയുടെ വീട്ടുകാരോടും സമീപ വാസികളോടും തന്റെ ഭാര്യ കാല്‍വഴുതി വീണു മരിക്കുകയായിരുന്നുവെന്ന് പറയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *