ഇസ്രായേല്‍: ഗാസയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇസ്രായേലിനോട് താക്കീതുമായി യുഎസ്. ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് ഈ പ്രസ്താവനയുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ എത്തിയത്. ഇറാന്റെ മേല്‍നോട്ടത്തിലെ സംഘടനയായ ഹമാസും ഹിസ്സ്ബുള്ളയും ചെങ്കടലിലെ ഹൂതികളുമെല്ലാം ഇസ്രായേലിനെ പലതവണ താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ആക്രമണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഇസ്രായേലിന്‍രെ പക്ഷം.
ഹിസ്ബുള്ള നേതാവ് നസ്‌റല്ലയും ഹമാസ് നേതാവ് യഹ്യയുമെല്ലാം ഇസ്രായേലിന്റെ പോരാട്ടത്തില്‍ മരിച്ചു വീണിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലിങ്ങോട്ട് ഒരു വര്‍ഷത്തോളം ഇസ്രായേലിന്റെ ആക്രമണത്തില്‍ മരണപ്പെട്ടത് ലക്ഷകണക്കിന് സാധാരണക്കാരാണ്. ഗാസയില്‍ പട്ടിണിയും തൊഴിലില്ലായ്മയും മൂലം വലയുന്നത് നിരവധി പേരാണ്.
ഇസ്രായേലിനോട് യുഎസ് പലതവണ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ അപ്പോഴൊക്കെ തങ്ങളുടെ സൈന്യത്തിന്റെ കരുത്ത് ഇസ്രായേല്‍ കാണിക്കുകയായിരുന്നു. യുഎസിന്റെ പുതിയ താക്കീതും ഇസ്രായേല്‍ പിന്‍തള്ളുകയാണ് ചെയ്യുന്നത്.