World

തുര്‍ക്കിയിലെ ഭീകരാക്രമണത്തില്‍ മൂന്ന് മരണം, 14 പേര്‍ക്ക് പരിക്ക്

അങ്കാറ; തുര്‍ക്കിയിലെ അങ്കാറയില്‍ ഭീകരാക്രമണത്തില്‍ മൂന്ന് മരണം. 14 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ആക്രമണം നടത്തിയ രണ്ട് ഭീകരരും തുര്‍ക്കിയില്‍ കൊല്ലപ്പെട്ടു. അങ്കാറക്കടുത്തുള്ള ടര്‍ക്കിഷ് എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്റെ (ടിഎഐ) ആസ്ഥാനത്തിന് പുറത്താണ് വന്‍ സ്ഫോടനം നടന്നതെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി അലി യെര്‍ലികായ വ്യക്തമാക്കി. വൈകുന്നേരം 4:00 മണിയോടെയാണ് സ്ഫോടനം നടന്നത്.

തോക്കുധാരികള്‍ ആളുകള്‍ക്ക് നേരെ തോക്ക് ചൂണ്ടി ഒരു കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നത് സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ നിന്ന് വ്യക്തമാണ്. ഈ ഹീനമായ പ്രവര്‍ത്തി ചെയ്തവരെ ഞങ്ങള്‍ തീര്‍ക്കും.മരണപ്പെട്ടവരുടെ കുടുംബത്തിന്‍രെ ദുഖത്തില്‍ ഞാനും പങ്ക് ചേരുന്നു. ഈ കൃത്യം ചെയ്ത അവസാനത്തെ ഭീകരനെയും ഇല്ലാതാക്കുന്നത് വരെ നമ്മുടെ പോരാട്ടം തുടരുമെന്ന് മന്ത്രി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *