World

കൊന്നൊടുക്കി മതിയാകാതെ ഇസ്രായേല്‍. നസ്‌റല്ലയ്ക്ക് പിന്നാലെ ഹിസ്ബുള്ളയുടെ പുതിയ നേതാവ് ഹാഷീം സഫീദും കൊല്ലപ്പെട്ടു

ജറുസലേം: ഹിസ്ബുള്ളയുടെയും ഹമാസിന്‍രെയും നേതാക്കന്‍മാരെയും ജനങ്ങളെയും കൊന്നൊടുക്കിയിട്ടും മതിയാകാതാതെ ഇസ്രായേല്‍. ഹിസ്ബുള്ളയുടെ പരമോന്നത നേതാവായ ഹസന്‍ നസ്രല്ലയെ വധിച്ചതിന് പിന്നാലെ പിന്‍ഗാമിയായ ഹാഷിം സഫീദ്ദീനെയും ഇല്ലാതാക്കിയതായി ഇസ്രായേല്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ഇറാന്റെ ഭീഷണിയോ ഹമാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഹൂതികളെയോ തെല്ലും ഭയക്കാതെ തങ്ങളുടെ നേരെ വരുന്ന ഏത് ശത്രുവിനെയും ഉന്മൂലനം ചെയ്യുകയാണ് ഇസ്രായേല്‍. മൂന്നാഴ്ച മുന്‍പ് തെക്കന്‍ ബെയ്റൂട്ടില്‍ നടന്ന ആക്രമണത്തിലാണ് ഹിസ്ബുള്ളയുടെ പുതിയ നേതാവ് ഹാഷിം സഫീദ്ദീനെ ഇല്ലാതാക്കിയതെന്ന് ഇസ്രായേല്‍ സൈന്യം ചൊവ്വാഴ്ച സ്ഥിരീകരിച്ചു. സഫീദിനൊപ്പം ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് തലവന്‍ അലി ഹുസൈന്‍ ഹസിമ എന്നിവരും മറ്റ് ഹിസ്ബുള്ള കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടുവെന്നും ഇസ്രായേല്‍ പ്രസ്താവനയില്‍ പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തങ്ങളുടെ പുതിയ നേതാവുമായി ബന്ധപ്പെടാനാകുന്നില്ലായെന്ന് ഹിസ്ബുള്ള വ്യക്തമാക്കിയിരുന്നു. നസ്‌റല്ലയുമായി നല്ല രൂപ സാദ്യശ്യമുള്ള നേതാവായിരുന്നു സഫിദ്ദീന്‍. നസ്‌റല്ല ഉള്ളപ്പോഴും ഹിസ്ബുള്ളയുടെ വലിയ തീരുമാനങ്ങള്‍ എടുക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നത് സഫീദ്ദായിരുന്നു. നസ്‌റല്ലയുടെ മരണശേഷം സുരക്ഷിതമായ ബങ്കറിലേയ്ക്ക് അദ്ദേഹം മാറിയിരുന്നവെങ്കിലും ഇസ്രായേലില്‍ നിന്ന് രക്ഷപ്പെടാനായില്ല. അതേസമയം ഹിസ്ബുള്ള ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *