CinemaNews

ദേവതയോ അതോ അപ്‌സരസോ…! രാജകുമാരിയെപ്പോലെ ഇഷാനി കൃഷ്ണ

നടൻ കൃഷ്ണകുമാറിന്റെ കുടുംബത്തെ അറിയാത്ത മലയാളികളുണ്ടാകില്ല. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ എല്ലാവരും സമൂഹ മാധ്യമങ്ങളിൽ സജീവമായതിനാൽ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, കൃഷ്ണ കുമാറിന്റെ മൂന്നാമത്തെ മകൾ ഇഷാനി കൃഷ്ണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.

ഒരു രാജകുമാരിയെപ്പോലെയാണ് ഇഷാനിയെ ചിത്രത്തിൽ കാണാൻ കഴിയുക. ഒപ്പം അണിഞ്ഞിരിക്കുന്ന നെറ്റിചുട്ടിയും മാലകളും ജിമിക്കിയും എല്ലാം തന്നെ ഇഷാനിയുടെ സൗന്ദര്യത്തെ വർധിപ്പിക്കുകയാണ്. ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു എഐ ജനറേറ്റഡ് ദേവതയെപ്പോലെയുണ്ടെന്നാണ് പലരുടെയും കമന്റ്. ഇതിനു പുറമേ ഭ്രമയുഗം യക്ഷി അല്ലെ ഇതെന്നും അതോ ദേവതയോ അപ്‌സരസോ, മലയാള സിനിമികളിലെ യക്ഷി എന്നിങ്ങനെ കമന്റുകൾ നീളുന്നു.

Leave a Reply

Your email address will not be published. Required fields are marked *