Malayalam Media LIve

അമ്മയുടെ അഴുകിയ മൃതദേഹം മൂന്ന് മാസത്തോളം വീട്ടില്‍ സുക്ഷിച്ച് മകന്‍

ഗുവാഹത്തി: മരണപ്പെട്ട അമ്മയുടെ മൃതദേഹത്തിനൊപ്പം മകന്‍ കഴിഞ്ഞത് മൂന്ന് മാസത്തോളം. ആസാമിലെ ഗുവാഹത്തിയിലെ ജ്യോതികുച്ചിയിലാണ് ഈ സംഭവം നടന്നത്. പൂര്‍ണിമ ദേവി (75) എന്ന സ്ത്രീയാണ് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടത്. ജയദീപ് ഡെ എന്നാണ് പൂര്‍ണ്ണിമാ ദേവിയുടെ മകന്റെ പേര്. ഈ യുവാവാണ് അമ്മയുടെ അഴുകിയ മൃതശരീരത്തിനൊപ്പം കഴിഞ്ഞത്. ഡെയ്ക്ക് മാനസിക രോഗമുണ്ടെന്നാണ് കരുതപ്പെടുന്നത്.

തന്റെ അമ്മ സുഖമായിരിക്കുന്നുവെന്നും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ താല്‍പ്പര്യമില്ലെന്നും ഡെ അയല്‍വാസികളോട് പറഞ്ഞിരുന്നു. ഇതാണ് അയല്‍വാസികള്‍ സംശയം ജനിപ്പിക്കാനും സംഭവം പോലീസില്‍ വിവരമറിയിക്കാനും കാരണമായത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഡെയുടെ അമ്മ മരണപ്പെട്ടത്.

യുവാവ് ചില സമയത്ത് അക്രമസക്തനാകുന്നതിനാല്‍ പേടിച്ചാണ് പരിസര വാസികള്‍ യുവാവിനോട് സംസാരിക്കാതെയും യുവാവിന്‍രെ കാര്യങ്ങല്‍ അന്വേഷിക്കാതിരുന്നതെന്നും പോലീസ് വ്യക്തമാക്കി. യുവാവിന്റെ അമ്മയുടെ അസ്ഥികൂടം വീട്ടില്‍ നിന്ന് കണ്ടെടുക്കുകയും ഫോറന്‍സിക് വിദഗ്ധരെത്തി മറ്റ് പരിശോധനകള്‍ നടത്തുകയും ചെയ്തു. ഡെയ്ന്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *