
സിമ്പു വീണ്ടും വിന്റേജ് വൈബിലേക്ക്; സിലംബരശന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചു
ചെന്നൈ: വിന്റേജ് വൈബുള്ള ചിത്രങ്ങളിൽ തിളങ്ങിയ സിമ്പു എന്ന എസ്.ടി.ആര്‍ വീണ്ടും അതെ വൈബിലേക്ക് തിരിച്ചതെത്തുന്നു. “ദം”, “വല്ലവൻ”, “മന്മഥൻ” തുടങ്ങിയ തന്‍റെ ആദ്യകാല ചിത്രങ്ങളുടെ അതെ വൈബിലുള്ള ചിത്രത്തിലാണ് താന്‍ അടുത്തതായി അഭിനയിക്കുന്നത് എന്ന് കുറച്ച് ദിവങ്ങൾക് മുൻപാണ് നടൻ ചിമ്പു വ്യക്തമാക്കിയത്.

അശ്വത് മാരിമുത്തുവിന്റെ നേതൃത്വത്തിൽ പുതിയ പ്രൊജക്ട് എജിഎസ് 27 എന്ന താല്‍കാലികമായി പേരിട്ട ഈ ചിത്രം, ഔദ്യോഗികമായി പ്രഖ്യാപിച്ചു. , ‘ദം’ ചിത്രത്തിലെ സിഗ്നേച്ചർ പോസിൽ സിമ്പു മുഖം കാണിക്കാതെ നിൽക്കുന്ന തരത്തിലുള്ളതാണ് ചിത്രത്തിന്റെ പോസ്റ്റർ. ഇപ്പോൾ ഈ പോസ്റ്റർ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.
അതേസമയം എജിഎസ് പ്രൊഡക്ഷൻ ഹൗസുമായുള്ള അശ്വത് മാരിമുത്തുവിന്‍റെ രണ്ടാമത്തെ ചിത്രമായിരിക്കും എസ്ടിആര്‍ ചിത്രം. പ്രദീപ് രംഗനാഥൻ നായകനായ ഡ്രാഗൺ ഇതിനകം നിർമ്മാണത്തിലാണ്.
എന്നാൽ കമൽഹാസൻ-മണിരത്‌നം ടീം 33 കൊല്ലത്തിന് ശേഷം ഒന്നിക്കുന്ന ‘തഗ് ലൈഫ്’ എന്ന ചിത്രത്തിൽ സിമ്പു ഒരു സുപ്രധാന വേഷത്തിലെത്തിയിരുന്നു. ഗൗതം കാർത്തിക്കിനൊപ്പം ഒബെലി കൃഷ്ണയുടെ ‘പത്തു തല” എന്ന ചിത്രത്തിലൂടെ സിമ്പു അവസാനമായി പ്രേക്ഷകർക്കിടയിലേക്ക് എത്തുന്നത്.
എജിഎസ് 27 സംബന്ധിച്ച് മറ്റ് വിശദാംശങ്ങൾ, പ്ലോട്ടും മറ്റ് അഭിനേതാക്കളും എന്നിവ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നേരത്തെ രാജ്കമല്‍ ഫിലിംസ് നിര്‍മ്മിക്കാനിരുന്ന സിമ്പു നായകനായി വരുന്ന എസ്ടിആര്‍ 48 എന്ന ചിത്രം സംബന്ധിച്ച് ഇപ്പോള്‍ അപ്ഡേറ്റൊന്നും ലഭിച്ചിട്ടില്ല. ഈ പുതിയ പ്രൊജക്ട് വലിയ പ്രതീക്ഷയോടെ കാണുകയാണ് ആരാധകർ.