നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയെ നെഞ്ചിലേറ്റിയ വയനാടിന്‍രെ മണ്ണിലേയ്ക്ക് രാഷ്ട്രീയത്തില്‍ വെന്നിക്കൊടി പാറിക്കാന്‍ പ്രിയങ്ക ഗാന്ധിയും എത്തി. സോണിയാ ഗാന്ധിയും പ്രിയങ്കഗാന്ധിയുടെ കുടുംബവും ഒപ്പമുണ്ട്. ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ രാഹുല്‍ ഗാന്ധി നാളെയാകും എത്തുക.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും നാളെയെത്തും. നാളെ റോഡ് ഷോയോടെ പ്രിയങ്ക ഗാന്ധി പ്രചാരണം തുടങ്ങും. പത്ത് ദിവസം നീളുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി പ്രിയങ്ക ഗാന്ധി വയനാട്ടില്‍ തന്നെ തുടരും. നാളെയാണ് പത്രിക സമര്‍പ്പിക്കുക. ഇന്നു രാത്രി ബത്തേരിയിലെ സ്വകാര്യ ഹോട്ടലിലാണ് പ്രിയങ്കയും സോണിയയും കഴിയുന്നത്.