CrimeNational

ജമ്മുവില്‍ പുതിയ സര്‍ക്കാരിന് തലവേദനയായി ഭീകരാക്രമണ പരമ്പര

ഭീകരരുടെ പുതിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 6 തൊഴിലാളികളും ഒരു ഡോക്ടറും

കാശ്മീര്‍: ഒമര്‍ അബ്ദുള്ള സര്‍ക്കാര്‍ അധികാരത്തില്‍ കയറിപ്പോള്‍ തന്നെ കൊലപാതക പരമ്പരയാണ് ജമ്മുവില്‍ നടക്കുന്നത്. ഭീകരവാദികള്‍ പാവപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ്. എന്തിന് വേണ്ടിയാണ് പാവപ്പെട്ട തൊഴിലാളികള്‍ തീവ്രവാദികളുടെ തോക്കിനിരയായതെന്ന് വ്യക്തമല്ല. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ കയറി ഒരു ദിവസം പിന്നിട്ടപ്പോഴാണ് കുടിയേറ്റ തൊഴിലാളിയായ ബീഹാര്‍ സ്വദേശിയെ ഭീകരവാദികള്‍ കൊന്നത്.

എന്നാല്‍ അത് ഒറ്റപ്പെട്ട സംഭവമായി കണ്ട പോലീസിനും സൈന്യത്തിനും തെറ്റുപറ്റിയിരുന്നു. ഞായാറാഴ്ച്ച രണ്ട് തൊഴിലാളികള്‍ക്ക് കൂടി വെടിയേറ്റപ്പോള്‍ ഭീകരവാദികള്‍ ആക്രമണം തീരുമാനിച്ചുറപ്പിച്ചതാണെന്ന് സര്‍ക്കാരിന് വ്യക്തമായി. ഇന്ന് വീണ്ടും തൊഴിലാളികള്‍ക്ക് നേരെ ഭീകരര്‍ വെടിവെച്ചു. സംഭവത്തില്‍ ആറ് തൊഴിലാളികളും ഒരു ഡോക്ടറും കൊല്ലപ്പെട്ടിരിക്കുകയാണ്.

നയിദ്ഗാം കശ്മീരിലെ ബുഡ്ഗാം സ്വദേശിയായ ഡോ.ഷാനവാസ്, പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ സ്വദേശി ഗുര്‍മീത് സിങ്, മുഹമ്മദ് ഹനീഫ്, സേഫ്റ്റി മാനേജര്‍ ഫഹീം നസീര്‍, ബിഹാര്‍ സ്വദേശികളായ കലീം, മധ്യപ്രദേശില്‍ നിന്നുള്ള മെക്കാനിക്കല്‍ മാനേജര്‍ അനില്‍ കുമാര്‍ ശുക്ല എന്നിവരാണ് കൊല്ലപ്പെട്ടത്. തുരങ്ക നിര്‍മാണത്തിനായി അന്യസംസ്ഥാനത്ത് നിന്ന് എത്തിയ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് സൈന്യം കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിന് പിന്നിലുള്ളവരെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് സൈന്യവും സര്‍ക്കാരും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *