
ക്ഷേമ പെൻഷൻ കുടിശിക 4 മാസം; ക്ഷേമ പെൻഷൻകാർക്ക് ലഭിക്കാനുള്ളത് 6400 രൂപ വീതം
ക്ഷേമ പെൻഷൻ കുടിശിക എത്ര മാസം ഉണ്ട് ? 2024 ഒക്ടോബറിലെ ക്ഷേമ പെൻഷൻ നൽകുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെയാണ് കുടിശിക എത്ര മാസം എന്ന ചോദ്യം ഉയരുന്നത്.
കുടിശിക ഉള്ളപ്പോൾ ഈ മാസത്തെ പെൻഷൻ നൽകുമെന്ന ബാലഗോപാലിൻ്റെ പ്രഖ്യാപനം ആണ് സംശയത്തിന് ഇടവരുത്തുന്നത്. കുടിശിക 5 ഗഡുക്കളായി ഉയർന്നതോടെ ധനവകുപ്പ് പഴയ രീതിയിലുള്ള ഉത്തരവ് ഒന്ന് മാറ്റി പിടിച്ചു.
അനുവദിക്കുന്നത് 2024 സാമ്പത്തിക വർഷത്തെ ഓരോ മാസത്തെയും എന്നാക്കി മാറ്റി. മുൻപ് കുടിശിക ഉള്ള മാസത്തിൻ്റെ പേര് പറഞ്ഞായിരുന്നു ഉത്തരവ് ഇറങ്ങിയിരുന്നത്. പെൻഷൻ വാങ്ങുന്നവരെ ആശയ കുഴപ്പത്തിലാക്കാനുള്ള ബാലഗോപാലിൻ്റെ ഒരു ധനകാര്യ ഗിമ്മിക്കുകളായി ഇതിനെയും കാണേണ്ടി വരും.
അതുകൊണ്ട് കുടിശിക എത്രയെന്ന് വ്യക്തമായ ഒരു ചിത്രം മലയാളം മീഡിയ ലൈവ് നൽകുന്നു.2024 ജൂലൈ 10 മുഖ്യമന്ത്രി ക്ഷേമ പെൻഷൻ കുടിശിക സംബന്ധിച്ച നിയമസഭയിൽ നടത്തിയ പ്രസ്താവന ഇങ്ങനെ: “നിലവിൽ സാമൂഹ്യ ക്ഷേമ പെൻഷനുകളുടെ അഞ്ച് ഗഡുക്കൾ കുടിശിക ആണ്. പെൻഷൻ കുടിശിക 2024 – 25 ൽ രണ്ട് ഗഡുക്കളും 2025 – 26 ൽ 3 ഗഡുക്കളും വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നു” . ഇതിൽ ഒരു ഗഡു കുടിശിക 2024 സെപ്റ്റംബർ മാസത്തെ പെൻഷനോടൊപ്പം നൽകി.
ക്ഷേമ പെൻഷൻ കുടിശിക നാല് എന്ന് വ്യക്തം. 1600 രൂപയാണ് ഒരു മാസത്തെ ക്ഷേമ പെൻഷൻ.നാല് മാസത്തെ ക്ഷേമ പെൻഷൻ കുടിശിക ഇനത്തിൽ 6400 രൂപ വീതം ഓരോ ക്ഷേമപെൻഷൻകാരനും സർക്കാർ നൽകാനുണ്ട്.