സാധാരണക്കാരുടെ സ്വന്തം ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്‌ളിപ്പ് കാര്‍ട്ടില്‍ ഓഫറുകളുടെ പൊടിപൂരം തുടങ്ങി. ബിഗ് ബില്യണ്‍ സെയിലിനു ശേഷം വന്‍ ഓഫറുകളുമായിട്ടാണ് ദീപാവലി സെയില്‍ എത്തിയിരിക്കുന്നത്. ഒക്ടോബര്‍ 21 മുതലാണ് ദീപാവലി സെയില്‍ തുടങ്ങിയത്. ഒക്ടോബര്‍ 31 വരെയാകും ഓഫര്‍ കാലാവധി.
സ്മാര്‍ട്ടുഫോണുകള്‍, സ്മാര്‍ട്ട് ടിവികള്‍, ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, ആക്സസറികള്‍ തുടങ്ങിയ വിവിധ ഇലക്ട്രോണിക്സുകള്‍ക്ക് വന്‍ ഓഫറുമായിട്ടാണ് ദീപാവലി സെയില്‍ എത്തിയിരിക്കുന്നത്. മോട്ടറോള മോട്ടോ എഡ്ജ് 50 പ്രോ 29,999 രൂപയ്ക്ക് ഫ്‌ലിപ്കാര്‍ട്ടില്‍ ഇപ്പോള്‍ നേടാനാകും. യഥാര്‍ത്ഥ വില 35,999 രൂപയാണ്. അതിനാല്‍ തന്നെ 6000 രൂപയുടെ കിഴിവാണ് ലഭിക്കുന്നത്. ഇതില്‍ പരം എന്ത് സന്തോഷമാണ് മൊബൈല്‍ പ്രേമികള്‍ക്ക് വേണ്ടത്.
പോകോ എഫ് സിക്‌സ്, പോക്കോ എക്‌സ് സിക്‌സ് പ്രോ, വണ്‍ പ്ലസ് 12, സാംസങ് ഗ്യാലക്‌സി എസ് 24 എന്നിവയിലും കിഴിവുകള്‍ ലഭ്യമാണ്. ബിഗ് ബില്യണ്‍ ഡെയിസില്‍ സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ദീപാവലി സെയില്‍ വന്‍ അവസരമാണ് ഒരുക്കുന്നത്.