ഒരിക്കല്‍ വിക്‌ടോറിയ രാജ്ഞിയുടെ പ്രിയപ്പെട്ട വില്ലയായി മാറിയ ടസ്‌കന്‍ വില്ല ഇപ്പോള്‍ വില്‍പ്പനയ്‌ക്കെത്തിയിരിക്കുകയാണ്. ഏകദേശം 460 കോടി രൂപയാണ് വില്ലയുടെ വില. നിരവധി സവിശേഷതകള്‍ നിറഞ്ഞ വില്ലയുമാണിത്. ഫ്‌ലോറന്‍സിലാണ് ഈ വില്ല ഉള്ളത്. കുന്നിന്‍ മുകളില്‍ ഏക്കറു കണക്കിന് വിസ്തൃതിയില്‍ കിടക്കുന്ന ഈ വിശാലമായ വില്ല ഏകദേശം 4,000 ചതുരശ്ര മീറ്ററിലാണ് വ്യാപിച്ചു കിടക്കുന്നത്. ഇത് ഒമ്പത് ഹെക്ടറോളം (22 ഏക്കര്‍) തോട്ടങ്ങള്‍ക്കിടയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് നഗരത്തിലെ രണ്ടാമത്തെ വലിയ പാര്‍ക്കായിട്ടാണ് സ്ഥിതി ചെയ്യുന്നത്.
23 കിടപ്പുമുറികള്‍, 19 കുളിമുറികള്‍, ടെന്നീസ് കോര്‍ട്ട്, ഹെലിപാഡ്, പുരാതന നീന്തല്‍ക്കുളം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. വിശാലമായ വലിയ പൂന്തോട്ടങ്ങളും എസ്റ്റേറ്റിലുണ്ട്. 14-ആം നൂറ്റാണ്ടിന്‍രെ അവസാനത്തിലാണ് ഈ വില്ല നിര്‍മ്മിക്കുന്നത്. ഈ വില്ലയ്ക്ക് 19-ആം നൂറ്റാണ്ടിന്റെ അവസാനം വരെ വിക്ടോറിയ രാജ്ഞി ഉള്‍പ്പെടെ നിരവധി പ്രശ്‌സതരുടെ ഉടമയിലായിരുന്നു. ഇറ്റലിയിലെ ഏറ്റവും പ്രശസ്തമായ സാഹിത്യകൃതികളിലൊന്നായ ജിയോവാനി ബൊക്കാസിയോയുടെ ‘ഡെക്കാമെറോണില്‍’ വരെ ഇൗ വില്ലയെ പറ്റി പ്രദിപാദിച്ചിരിക്കുന്നു.
1454-ല്‍ മാറ്റിയോ ഡി മാര്‍ക്കോ പാല്‍മിയേരി ഏറ്റെടുക്കുന്നതിന് മുമ്പ് ഈ വില്ല ഫിനി കുടുംബത്തിന്റെ ഉടമസ്ഥതയിലായി രുന്നു, 1760-ല്‍ മൂന്നാമത്തെ ഏള്‍ കൗപ്പര്‍ വാങ്ങിയപ്പോള്‍ വില്ല ഇംഗ്ലീഷ് കൈകളിലെത്തി. ഇത് പിന്നീട് ക്രോഫോര്‍ഡിന്റെയും ബാല്‍ക്കറസിന്റെയും കൈവശം വന്നു, അക്കാലത്താണ് വിക്ടോറിയ രാജ്ഞി ഇവിടം ആദ്യമായി സന്ദര്‍ശിച്ചത്, 1888-ല്‍ ഒരു മാസത്തോളം രാജ്ഞി വില്ലയില്‍ താമസിച്ചിരുന്നു. 1893ലും നാലിലും വീണ്ടും രാജ്ഞിയുടെ പ്രിയപ്പെട്ട വിശ്രമ കേന്ദ്രമായി ഇവിടം ഇടം പിടിച്ചു. രാജ്ഞിയുടെ താമസസമയത്ത് ഒരു കിടക്ക, ചാരുകസേര, ഒരു സോഫ, എഴുത്ത് എന്നിവയുള്‍പ്പെടെ നിരവധി വീട്ടു സൗകര്യങ്ങള്‍ വില്ലയിലേക്ക് അവര്‍ കൊണ്ടുപോയിരുന്നു. അന്തരിച്ച ഭര്‍ത്താവ് ആല്‍ബര്‍ട്ട് രാജകുമാരന്റെ ഛായാചിത്രങ്ങളും ഇവിടെയുണ്ട്.