വയനാട് ഉപതിരഞ്ഞെടുപ്പ്; പ്രചരണം കളറാക്കാൻ കോൺഗ്രസ്

സോണിയ ഗാന്ധി വർഷങ്ങൾക്ക് ശേഷം കേരളത്തിലെത്തുന്നത് ശ്രദ്ധേയമാണ്.

Wayanad by-election

പ്രിയങ്ക ഗാന്ധിയുടെ വായനാട്ടിലേക്കുള്ള പ്രചരണം കളറാക്കാൻ കോൺഗ്രസ്. പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ ശക്തി പകരാൻ കോൺഗ്രസിന്റെ പ്രധാന നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വയനാട്ടിലേക്ക് എത്തും. പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിന്റെ ഭാഗമായുള്ള പ്രചരണ പരിപാടികളിൽ സോണിയ ഗാന്ധി വയനാട്ടിലെ കല്പറ്റയിൽ വച്ച് റോഡ് ഷോയിൽ പങ്കെടുക്കും. നാമനിർദ്ദേശ പത്രിക സമർപ്പണ ചടങ്ങിനും അവർ പ്രിയങ്കയെ അനുഗമിക്കും. സോണിയ ഗാന്ധി വർഷങ്ങൾക്ക് ശേഷം കേരളത്തിലെത്തുന്നത് ശ്രദ്ധേയമാണ്.

ഇതു സംബന്ധിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി തന്റെ വിമർശനങ്ങൾ ഉയർത്തി. “രാഹുൽ ഗാന്ധി വയനാടിനോട് ചെയ്തത് ഒരു ചതിയായിരുന്നു,” എന്നുവെച്ച് അദ്ദേഹം തുടർന്നു, “പ്രിയങ്ക ഗാന്ധിയും നല്ല സ്ഥലത്ത് വിജയിച്ചാൽ വയനാട് ഉപേക്ഷിക്കും. ഇന്ദിരാഗാന്ധി തോറ്റു പ്രിയങ്ക ഗാന്ധിയേയും തോൽപ്പിക്കും സാധാരണക്കാരനായി അവരുടെ അടുത്തേക്ക് പോകാൻ പോലും സാധിക്കാത്തവരാണ് ഗാന്ധി കുടുംബം,” എന്നും സത്യൻ മൊകേരി പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments